ചാമ്പ്യൻസ് ലീഗ്: പ്രതീക്ഷ റോണോയുടെ കാലുകളില്‍; യുവന്‍റസ് ഇന്നിറങ്ങുന്നു

Published : Mar 12, 2019, 08:56 AM IST
ചാമ്പ്യൻസ് ലീഗ്: പ്രതീക്ഷ റോണോയുടെ കാലുകളില്‍; യുവന്‍റസ് ഇന്നിറങ്ങുന്നു

Synopsis

രണ്ടാംപാദ പ്രീക്വാർട്ടറിൽ യുവന്‍റസ് ഇന്ന് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ രണ്ടുഗോൾ കടവുമായാണ് യുവന്‍റസ് ഇറങ്ങുക.  

ടൂറിന്‍: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാംപാദ പ്രീക്വാർട്ടറിൽ യുവന്‍റസ് ഇന്ന് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ രണ്ടുഗോൾ കടവുമായാണ് യുവന്‍റസ് ഇറങ്ങുക. യുവന്‍റസിന്‍റെ തട്ടകത്തിൽ സമനില നേടിയാലും ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡിന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാം.

പലതവണ പിന്നിൽ നിന്ന് പൊരുതിക്കയറിയ ചരിത്രമുള്ള യുവന്‍റസ് ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളെയാണ്. ഗോഡിൻ, ഗിമിനസ്, ഫിലിപെ ലൂയിസ്, യുവാൻഫ്രാൻ എന്നിവരടങ്ങിയ അത്‍ലറ്റിക്കോ പ്രതിരോധം മറികടക്കുക യുവന്‍റസിന് എളുപ്പമാവില്ല. ഒപ്പം, ഗ്രീസ്മാൻ, മൊറാട്ട, ഡീഗോ കോസ്റ്റ മുന്നേറ്റനിരയെ തടയുകയും വേണം. 

രണ്ടുഗോൾ കടമുള്ളതിനാൽ യുവന്‍റസ് റൊണാൾഡോയ്ക്കൊപ്പം മാൻസുകിച്ചിനെയും ഡിബാലയേയും കളിപ്പിക്കുമെന്നാണ് സൂചന. റയൽ മാഡ്രിഡിനൊപ്പം ഹാട്രിക് കിരീടം നേടിയ റൊണാൾഡോയ്ക്ക് യുവന്‍റസിലും കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത