ഐ എസ് എല്‍ ഫൈനല്‍: ബെംഗളൂരുവിന്‍റെ എതിരാളിയെ ഇന്നറിയാം

By Web TeamFirst Published Mar 12, 2019, 8:44 AM IST
Highlights

രണ്ടാം സെമിഫൈനലിന്‍റെ രണ്ടാം പാദത്തിൽ എഫ് സി ഗോവ വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും. 
 

മഡ്‌ഗാവ്: ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലിന്‍റെ രണ്ടാം പാദത്തിൽ എഫ് സി ഗോവ വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും. 

മുംബൈയിൽ നടന്ന ഒന്നാംപാദത്തിൽ ഗോവ ഒന്നിനെതിരെ അഞ്ച് ഗോളിന് മുംബൈയെ തകർത്തിരുന്നു. പ്രാഥമിക റൗണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഗോവയ്ക്കായിരുന്നു ജയം. ഇതുകൊണ്ടുതന്നെ നാല് ഗോൾ കടമുള്ള മുംബൈയ്ക്ക് ഫൈനലിൽ എത്തുക പ്രയാസമായിരിക്കും.

ഇന്നലെ രണ്ടാംപാദ സെമിഫൈനലിലെ നാടകീയ ജയത്തോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിലെത്തി. നോര്‍ത്ത് ഈസ്റ്റിനോട് ആദ്യപാദത്തിൽ ഏകപക്ഷീയമായ ഒരുഗോളിന്‍റെ തോൽവിയേറ്റുവാങ്ങിയ ബെംഗളൂരു സ്വന്തം കാണികൾക്ക് മുന്നിൽ മൂന്ന് ഗോൾ നേടിയാണ് തുട‍ർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്.

click me!