
ക്യാംപ് നൂ: ഫുട്ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് യുവന്റസ്. ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്ന ചാമ്പ്യൻസ് ലീഗിലെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് ജയിച്ചത്. റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ യുവന്റസിന് കരുത്തായി.
പതിമൂന്നാം മിനിറ്റിൽ റോണോയുടെ ആദ്യഗോൾ പിറന്നു. റൊണാൾഡോയെ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റി സൂപ്പർ താരം ലക്ഷ്യത്തിൽ എത്തിച്ചു. അൻപത്തിരണ്ടാം മിനിറ്റിൽ രണ്ടാം ഗോൾ. ലെംഗ്ലറ്റ് ബോക്സിൽ കൈകൊണ്ട് പന്ത് തട്ടിയതിനായിരുന്നു പെനാൽറ്റി.
ആദ്യപാദത്തിൽ ബാഴ്സ മറുപടിയില്ലാത്ത രണ്ട് ഗോളിന് യുവന്‍റസിനെ തോൽപ്പിച്ചിരുന്നു. കൊവിഡ് ബാധിതനായിരുന്ന റൊണാള്‍ഡോ അന്ന് കളിച്ചിരുന്നില്ല. 2018ന് ശേഷം ആദ്യമായാണ് മെസിയും റൊണാൾഡോയും മൈതാനത്ത് നേര്‍ക്കുനേര്‍ വന്നത്. 2010-11 സീസണിന് ശേഷം ആദ്യമായാണ് യൂറോപ്യന്‍ പോരാട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയത് എന്നതും സവിശേഷതയാണ്.
യുണൈറ്റഡ് യൂറോപ്പ ലീഗിലേക്ക്!
അതേസമയം ലെയ്പ്സിഷിനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് കാണാതെ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുണൈറ്റഡിന്‍റെ തോൽവി. 13 മിനുട്ടിനുള്ളിൽ രണ്ട് ഗോളിന് പിന്നിലായത് യുണൈറ്റഡിന് തിരിച്ചടിയായി. യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലായിരിക്കും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുക.
നോര്‍ത്ത് ഈസ്റ്റിന്‍റെ പറങ്കിപ്പോരാളി, ലൂയിസ് മച്ചാഡോ കളിയിലെ താരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!