ആറാം വയസില്‍ യുഎസ്സി പരേഡ്സില് പന്തു തട്ടിത്തുടങ്ങിയ മച്ചാഡോ പത്തുവര്‍ഷത്തിനുശേഷം അവര്‍ക്കായി നാലാം ഡിവിഷന് ലീഗ് കളിച്ചാണ് സീനയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കരുത്തരായ ബെംഗലൂരു എഫ്സിയെ നോര്‍ത്ത് ഈസ്റ്റ് വിറപ്പിച്ചു വിട്ടപ്പോള്‍ കളം നിറഞ്ഞു കളിച്ച് കൈയടി വാങ്ങിയത് ലൂയിസ് മച്ചാഡോ എന്ന പോര്‍ച്ചുഗീസ് താരമായിരുന്നു. മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയ മച്ചാഡോ ആണ് ബെംഗലൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്. ഒപ്പം മത്സരത്തിലെ ഹിറോ ഓഫ് ദമാച്ച് പുരസ്കാരവും മച്ചാഡോ സ്വന്തമാക്കി.
ആറാം വയസില്‍ യുഎസ്സി പരേഡ്സില് പന്തു തട്ടിത്തുടങ്ങിയ മച്ചാഡോ പത്തുവര്‍ഷത്തിനുശേഷം അവര്‍ക്കായി നാലാം ഡിവിഷന് ലീഗ് കളിച്ചാണ് സീനയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2010ല്‍ എസ് സി ഫ്രെമുണ്ടെയിലെത്തിയ മച്ചാഡോ 2014ല്‍ രണ്ടാം ഡിവിഷന് ലീഗിലെ സി ഡി ടോണ്ഡെലയിലെത്തി. 2015ല്‍ മച്ചാഡോ പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന് ലീഗില്‍ കളിച്ചു.
Unbeaten start intact ✅@bengalurufc and @NEUtdFC battle out a 2️⃣-2️⃣ draw 🤝
— Indian Super League (@IndSuperLeague) December 8, 2020
More in our #BFCNEU report 👇#HeroISL #LetsFootballhttps://t.co/DODtdCxF7S
2019ല്‍ മൊറൈന്സ് എഫ്സിയുമായി മൂന്നുവര്‍ഷ കരാറിലൊപ്പിട്ട മച്ചാഡോ ഈ സീസണിലാണ് സീസണിലാണ് ആദ്യമായി രാജ്യത്തിന് പുറത്ത് പന്ത് തട്ടാനായി ഇറങ്ങിയത്. അത് നോര്‍ത്ത് ഈസ്റ്റിനൊപ്പമായിരുന്നു. മുന്നേറ്റ നിരയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പുതിയ പരിശീലകന് ജെറാര്‍ഡ് നുസിന്റെ വിശ്വസ്തനാണിപ്പോള്‍ മച്ചാഡോ. ആ വിശ്വാസം കാക്കുന് പ്രകടനമാണ് ബെംഗലൂരുവിനെതിരെയും മച്ചാഡോ പുറത്തെടുത്തത്. ആ മികവിനാണ് ഹീറോ ഓഫ് ദ് മാച്ചായി മച്ചാഡോയെ തെരഞ്ഞെടുത്തത്.
Powered By
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 8, 2020, 10:30 PM IST
Post your Comments