മെസിയും റോണോയും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പോര്

Published : Dec 08, 2020, 08:11 AM ISTUpdated : Dec 08, 2020, 08:14 AM IST
മെസിയും റോണോയും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പോര്

Synopsis

ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിലാണ് മെസിയുടെ ബാഴ്സലോണയും റൊണാള്‍ഡോയുടെ യുവന്‍റസും ഏറ്റുമുട്ടുക. 

ക്യാംപ് നൂ: ഫുട്ബോള്‍ ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ എത്തും. ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിലാണ് മെസിയുടെ ബാഴ്സലോണയും റൊണാള്‍ഡോയുടെ യുവന്‍റസും ഏറ്റുമുട്ടുക. മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ബാഴ്സ മൈതാനത്ത് കിക്കോഫാകും. 

ബ്രേക്ക് ഡാൻസ് ഒളിമ്പിക്സിൽ ! 2024ലെ പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസ് മെഡലുള്ള മത്സര ഇനം

അഞ്ച് കളിയും ജയിച്ച ബാഴ്സ ഗ്രൂപ്പില്‍ ഒന്നാമതും നാല് ജയമുള്ള യുവന്‍റസ് രണ്ടാം സ്ഥാനത്തുമാണ്. ആദ്യപാദത്തിൽ ബാഴ്സ മറുപടിയില്ലാത്ത രണ്ട് ഗോളിന് യുവന്‍റസിനെ തോൽപ്പിച്ചിരുന്നു. കൊവിഡ് ബാധിതനായിരുന്ന റൊണാള്‍ഡോ അന്ന് കളിച്ചിരുന്നില്ല. ചെൽസി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. 

ഓസീസിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യ, മൂന്നാം ടി20 ഇന്ന്; സഞ്ജു തുടര്‍ന്നേക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച