21-ാം മിനിറ്റിൽ അര്‍ജന്റീനൻ താരം ജൂലിയൻ അൽവാരസിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്

നൗകാംപ്: ചാരിറ്റി മത്സരത്തിൽ ബാഴ്സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ആവേശപ്പോരാട്ടം സമനിലയിൽ. മൂന്ന് ഗോൾ വീതമടിച്ചാണ് ഇരുടീമുകളും പിരിഞ്ഞത്. എഎൽഎസ് രോഗികൾക്കായുള്ള പണം സമാഹരിക്കാനാണ് ചാരിറ്റി മത്സരം സംഘടിപ്പിച്ചത്.

നൗകാംപില്‍ ആവേശമത്സരത്തിനാണ് തിങ്ങിനിറഞ്ഞ ആരാധകര്‍ സാക്ഷികളായത്. 21-ാം മിനിറ്റിൽ അര്‍ജന്റീനൻ താരം ജൂലിയൻ അൽവാരസിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 29-ാം മിനിറ്റിൽ ഔബമയോങ് ബാഴ്സക്കായി ഗോൾ മടക്കി. രണ്ടാംപകുതിയിൽ ഡി യോങ്ങിലൂടെ ബാഴ്സ മുന്നിലെത്തി തൊട്ടുപിന്നാലെ കോൾ പാൾമറിലൂടെ സിറ്റി സമനില പിടിച്ചു. 79-ാം മിനിറ്റിൽ ഒരിക്കൽ കൂടി ബാഴ്സ മുന്നിലെത്തി. മെഫിംസ് ഡീപേയായിരുന്നു ഗോള്‍ സ്‌കോറര്‍. എന്നാൽ 99-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ സിറ്റിയുടെ റിയാദ് മെഹ്‌റസ് കളി സമനിലയിലാക്കി. ബാഴ്‌സും ഏഴും സിറ്റി എട്ടും ഷോട്ടുകളില്‍ ഗാര്‍ഗറ്റിലേക്ക് പായിച്ചു. 52 ശതമാനവുമായി പന്തടക്കത്തില്‍ സിറ്റിയായിരുന്നു മുന്നില്‍. 

Scroll to load tweet…

91,062 മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. മത്സരം സംഘടിപ്പിച്ചതിന് എഎല്‍എസ് ടീം ബാഴ്‌സലോണ, സിറ്റി ക്ലബുകള്‍ക്ക് നന്ദിയറിയിച്ചു. ആരാധകര്‍ക്ക് പ്രത്യേക നന്ദിയറിയിക്കുകയും ചെയ്തു സംഘാംഗങ്ങള്‍. നൗകാംപിലെത്തിയ ആരാധകക്കടലിന് ബാഴ്‌സയും നന്ദിയറിയിച്ചു. ബാഴ്‌സയുടെ മുന്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ നൗകാംപിലേക്കുള്ള തിരിച്ചുവരവായി മത്സരം. പെപ് 2008 മുതല്‍ 2012 വരെ ബാഴ്‌സയുടെ പരിശീലകനായിരുന്നു പെപ്-സാവി സംഗമം കൂടിയായി ആവേശ മത്സരം മാറി. 

കാണാം മത്സരത്തിന്‍റെ ഹൈലൈറ്റ്

💥 HIGHLIGHTS I BARÇA 3-3 MANCHESTER CITY 💥

'കിംഗ്‌ ഈസ് കമിംഗ് ബാക്ക്'; നെറ്റ്‌സില്‍ ചാഹലിനെയും ജഡേജയേയും തല്ലിപ്പതംവരുത്തി കോലിയുടെ സിക്‌സര്‍ ആറാട്ട്