കോപ്പ ദെ ബ്രസീലിൽ സാന്‍റോസിന്‍റെ വിജയത്തിന് പിന്നാലെ നാടകീയ രംഗങ്ങള്‍, നെയ്മർ 'തെമ്മാടി'യെന്ന് എതിർ ക്ലബ് അധ്യക്ഷൻ

Published : Aug 05, 2026, 03:20 PM IST
Neymar Angry

Synopsis

റെമോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ കടുത്ത കൂവലുകളും അധിക്ഷേപങ്ങളും ഉയർന്നതാണ് താരത്തെ ചൊടിപ്പിച്ചത്.

റിയോ ഡി ജെനീറോ: കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സാന്‍റോസ് ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരശേഷമുണ്ടായ സംഭവവികാസങ്ങളിൽ വൻ വിവാദത്തിൽ അകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. എതിർ ടീമിലെ കളിക്കാരുമായും ആരാധകരുമായും ഗ്രൗണ്ടിലും മിക്സഡ് സോണിലും വാക്കേറ്റത്തിലേർപ്പെട്ട നെയ്മറെ 'തെമ്മാടി' എന്ന് അധിക്ഷേപിച്ച് റെമോ ക്ലബ് പ്രസിഡന്‍റ് ആന്‍റണിയോ കാർലോസ് രംഗത്തെത്തി.

റെമോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ കടുത്ത കൂവലുകളും അധിക്ഷേപങ്ങളും ഉയർന്നതാണ് താരത്തെ ചൊടിപ്പിച്ചത്. മത്സരം അവസാനിച്ചതിന് പിന്നാലെ മിക്സഡ് സോണിലൂടെ മടങ്ങവേ, എതിർ ടീം ആരാധകരെയും ഉദ്യോഗസ്ഥരെയും നോക്കി ടൂർണമെന്‍റിൽ നിന്ന് പുറത്തായി... പുറത്തായി... എന്ന് നെയ്മർ അലറിവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

സംഭവത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് റെമോ പ്രസിഡന്‍റ് ആന്‍റണിയോ കാർലോസ് ടെക്സീറ പ്രതികരിച്ചത്. സാന്‍റോസിന് ജയിക്കാൻ ഇങ്ങനെയുള്ള ചീപ്പ് കളികളുടെ ആവശ്യമില്ല. കൊച്ചുകൂട്ടികൾ വരെ ആരാധിക്കുന്ന ആ തെമ്മാടി നെയ്മർ ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും ഞങ്ങളെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഇവനെപ്പോലൊരു തെമ്മാടിയെ ആരാധിക്കുന്നതിന് നമ്മളെത്തന്നെ വേണം കുറ്റം പറയാൻ- റെമോ പ്രസിഡന്‍റ് പറഞ്ഞു.

 

വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും സാന്‍റോസുമായുള്ള തന്‍റെ കരാർ ഡിസംബറിൽ അവസാനിക്കാനിരിക്കെ സ്വന്തം ഭാവിയെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ലെന്ന് നെയ്മർ വെളിപ്പെടുത്തി. തൽക്കാലം കരാർ പൂർത്തിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും അതിനുശേഷം സാന്‍റോസിൽ തുടരണമോ, മറ്റ് ക്ലബ്ബിലേക്ക് മാറണമോ അതോ ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും യൂട്യൂബ് ചാനലിലൂടെ നെയ്മര്‍ വ്യക്തമാക്കി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഫാന്‍റിനോക്കെതിരെ 'ബ്ലാക്ക്‌മെയിലിംഗ്' ആരോപണം; വെളിപ്പെടുത്തലുമായി ജോർദാൻ എഫ്എ തലവൻ അലി ബിൻ അൽ-ഹുസൈൻ
സ്വകാര്യ നിക്ഷേപക നീക്കം പാളിയതോടെ ഡൊണാൾ‍ഡ് ട്രംപും കൈവിട്ടു; ഫിഫയില്‍ ജിയാനി ഇൻഫാന്‍റിനോ ഒറ്റപ്പെടുന്നു