ഇൻഫാന്‍റിനോക്കെതിരെ 'ബ്ലാക്ക്‌മെയിലിംഗ്' ആരോപണം; വെളിപ്പെടുത്തലുമായി ജോർദാൻ എഫ്എ തലവൻ അലി ബിൻ അൽ-ഹുസൈൻ

Published : Aug 05, 2026, 11:25 AM IST
Jordan FA chief Prince Ali bin Hussein

Synopsis

നീതിയും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ജോർദാൻ എന്നും മുന്നിലാണ്. ഞങ്ങൾ ഇൻഫന്‍റിനോയെ മുൻപും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകൾക്ക് വഴങ്ങാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല- പ്രിൻസ് അലി പറഞ്ഞു

അമ്മാൻ: ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ 'ബ്ലാക്ക്‌മെയിലിംഗ്' ആരോപണങ്ങളുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ (എഫ്.എ) തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈൻ. ഇൻഫാന്‍റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും, ഇത് വ്യക്തമായ ബ്ലാക്ക്‌മെയിലിംഗ് ആണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രിൻസ് അലി പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിന്‍റെ ഫൈനലിൽ എത്തിയ ജോർദാന് ലഭിക്കേണ്ട അർഹമായ പ്രൈസ് മണി ഫിഫ ഇതുവരെ കൈമാറിയിട്ടില്ല. കോടിക്കണക്കിന് ഡോളറിന്‍റെ സാമ്പത്തിക റിസർവ് ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഫിഫ തങ്ങളുടെ തുക തടഞ്ഞുവെച്ചിരിക്കുന്നതെന്നും, പ്രശ്നം നേതൃത്വത്തിന്‍റെ നിലപാടുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

നീതിയും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ജോർദാൻ എന്നും മുന്നിലാണ്. ഞങ്ങൾ ഇൻഫന്‍റിനോയെ മുൻപും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകൾക്ക് വഴങ്ങാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല- പ്രിൻസ് അലി പറഞ്ഞു. ഫിഫയുടെ ഭാവി ലോകകപ്പ് വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാന്‍റിനോയുടെ വിവാദ പദ്ധതിക്ക് വൻ എതിർപ്പ് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് പ്രിൻസ് അലിയുടെ ആരോപണം പുറത്തുവരുന്നത്. മുൻ ആഴ്സസണൽ പരിശീലകൻ അഴ്സെൻ വെംഗർ ഉൾപ്പെടെയുള്ള ഫിഫയിലെ പ്രമുഖർ ഈ പദ്ധതിയെ എതിർത്തതോടെ ഇൻഫാന്‍റിനോ പ്രതിരോധത്തിലായിരുന്നു.

ഇതിനുപുറമെ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തതിന് യു.എസ് സർക്കാർ ഫിഫ വഴി ചുമത്തുന്ന ഉയർന്ന നികുതി തുക കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ലഭിക്കേണ്ട തുകയെ ബാധിക്കുന്നുണ്ടെന്നും, ടിക്കറ്റ് എടുത്ത ആരാധകർക്ക് വിസ നിഷേധിക്കപ്പെടുന്നുണ്ടെന്നും പ്രിൻസ് അലി ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴും പ്രിൻസ് അലിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഫിഫ ഇതുവരെ തയ്യാറായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ നിക്ഷേപക നീക്കം പാളിയതോടെ ഡൊണാൾ‍ഡ് ട്രംപും കൈവിട്ടു; ഫിഫയില്‍ ജിയാനി ഇൻഫാന്‍റിനോ ഒറ്റപ്പെടുന്നു
'ഫുട്ബോളിൽ എന്തും സംഭവിക്കാം'; ബാഴ്‌സയ്ക്ക് അന്ത്യശാസനവുമായി ഫെറാൻ ടോറസ്, നോട്ടമിട്ട് പിഎസ്‌ജി