
കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെയുമായിട്ടുള്ള കരാർ പുതുക്കി. ഇതോടെ അടുത്ത സീസണിലും ഇറ്റലി സ്വദേശിയായ കോച്ച് ഗോകുലത്തിൽ തുടരും. "ഗോകുലം കുടുംബത്തിൽ തുടരുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പ്രാവശ്യം നമ്മൾക്ക് ഐ ലീഗ് ഡിഫൻഡ് ചെയുകയും എഫ് സി കപ്പിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യണം," വിൻസെൻസോ പറഞ്ഞു.
കഴിഞ്ഞ വർഷം ഗോകുലത്തിൽ ചേർന്ന വിൻസെൻസോ, ഗോകുലത്തിൽ വ്യത്യസ്തമായ ആക്രമണ ഫുട്ബോളാണ് കളിപ്പിച്ചത്. 15 കളികളിൽ ഒമ്പതും വിജയിച്ച ഗോകുലം, ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമാണ്. ഐ ലീഗ് വിജയത്തോടെ കേരളത്തിൽ നിന്നും ആദ്യമായി എ എഫ് സി കപ്പ് യോഗ്യത നേടുന്ന ടീമായി മാറി ഗോകുലം.
"ഗോകുലത്തിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ച ഹെഡ് കോച്ചിന് അടുത്ത കൊല്ലവും ഇവിടെ തുടരുവാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. അദ്ദേഹത്തിന് എ എഫ് സി കളിക്കുവാൻ ഞങ്ങളുടെ ഏവരുടെയും പിന്തുണ ഉണ്ടായിരിക്കുന്നതാണെന്ന് ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. "ഗോകുലം കേരള എഫ് സി വിൻസെൻസോയുമായ് ചേർന്നിട്ടു വരുന്ന സീസണിലും കേരള ഫുട്ബോളിന് പുതിയ നേട്ടങ്ങൾ കൈവരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നതായി ഗോകുലം കേരള എഫ് സി, സി.ഇ.ഒ ബി. അശോക് കുമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!