Vinicius Jr : വിനീഷ്യസ് ഒരിക്കല്‍ ബലന്‍ ഡി ഓര്‍ നേടുമെന്ന് റയല്‍ പ്രസിഡന്റ്; ക്ലബുമായുള്ള കരാര്‍ പുതുക്കി

Published : Jun 16, 2022, 04:25 PM ISTUpdated : Jun 17, 2022, 09:39 AM IST
Vinicius Jr : വിനീഷ്യസ് ഒരിക്കല്‍ ബലന്‍ ഡി ഓര്‍ നേടുമെന്ന് റയല്‍ പ്രസിഡന്റ്; ക്ലബുമായുള്ള കരാര്‍ പുതുക്കി

Synopsis

വിനീഷ്യസ് കഴിഞ്ഞ സീസണില്‍ 42 ഗോള്‍ കോണ്ട്രിബ്യൂഷന്‍ നല്‍കിയിരന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണില്‍ റയലിന് സംഭാവന ചെയ്തിരുന്നു.

മാഡ്രിഡ്: ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ (Vinicius Jr) റയല്‍ മാഡ്രിഡില്‍ (Real Madrid) തുടരും. റയല്‍ ബ്രസീലിയന്‍ താരവുമായി നാലുവര്‍ഷത്തേക്ക് കരാര്‍ പുതുക്കി. ഇതോടെ 2026വരെ വിനീഷ്യസ് റയലില്‍ തുടരു. ഈവര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ വിജയഗോള്‍ നേടിയത് വിനീഷ്യസായിരുന്നു. കഴിഞ്ഞ സീസണില്‍ 22 ഗോളും 22 അസിസ്റ്റും സ്വന്തമാക്കിയ വിനീഷ്യസ് 2018ലാണ് റയലില്‍ എത്തിയത്.

വിനീഷ്യസ് കഴിഞ്ഞ സീസണില്‍ 42 ഗോള്‍ കോണ്ട്രിബ്യൂഷന്‍ നല്‍കിയിരന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണില്‍ റയലിന് സംഭാവന ചെയ്തിരുന്നു. 21കാരനായ താരം ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒന്നാണ്. 

വിനിഷ്യസ് ഒരിക്കല്‍ ബലന്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നും അക്കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നും റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് പറഞ്ഞു. മാഡ്രിഡില്‍ തുടരണമെന്നുള്ള ആഗ്രഹം വിനീഷ്യസ് തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനീഷ്യസ് മൂല്യമേറിയ താരം

ഫുട്ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായി വിനീഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോള്‍ ഗവേഷണ സ്ഥാപനമായ ഇന്റണ്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റ്റഡീസിന്റെ പട്ടികയിലാണ് വിനീഷ്യസ് രണ്ടാമതെത്തിയത്. പിഎസ്ജി ഫോര്‍വേര്‍ഡ് കിലിയന്‍ എംബാപ്പെയാണ് ഒന്നാം സ്ഥാനത്ത്. ഗോളടിച്ച് കൂട്ടി റയല്‍മാഡ്രിഡിനെ വരെ മോഹിപ്പിച്ച എംബപ്പെയ്ക്ക് എതിരാളികളില്ല. 205.6 ദശലക്ഷം യൂറോ മൂല്യമാണ് താരത്തിനുള്ളത്. 

185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലന്‍ഡ് മൂന്നാം സ്ഥാനത്ത്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കാണ് പട്ടികയില്‍ മേല്‍ക്കൈ. 100ല്‍ 41 താരങ്ങളും ഇംഗ്ലണ്ടില്‍ കളിക്കുന്നവരാണ്. താരങ്ങളുടെ പ്രായം, പ്രകടനം, ക്ലബ്ബിന്റെ സാമ്പത്തിക മൂല്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. റയലിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച എംബപ്പെ ഈ വര്‍ഷം പിഎസ്ജിയുമായി കരാര്‍ നീട്ടിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം