
മലപ്പുറം: ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ നിശ്ചലമായി കിടക്കുകയാണ്. ഫുട്‌ബോള്‍ ആരാധകര്‍ ആശ്രയിക്കാറുള്ള ലാ ലിഗയും പ്രീമിയലര്‍ ലീഗുമെല്ലാം ഇനി എന്ന് തുടങ്ങുമെന്ന് ഒരുറപ്പുമില്ല. സമൂഹ മാധ്യമങ്ങളിലാണ് ഫുട്‌ബോള്‍ പ്രേമികള്‍ സമയം ചെലവഴിക്കുന്നത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മമ്പാട് നിന്നുള്ള മിഷാല്‍ അബുലൈസ് അത്ഭുത ബാലന്റേതാണ് വീഡിയോ. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിച്ചിരിക്കുകയാണ് മിഷാല്‍.
ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലായി മുകളില്‍ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് പന്ത്രണ്ടുകാരന്‍ പന്ത് കടത്തിയത്. മെസിയുടെ കടുത്ത ആരാധകനായ മിഷാല്‍, പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങള്‍ ഉള്‍പ്പെടെ അനുകരിച്ചാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. വീഡിയോ കാണാം...
മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഷാല്‍. നാലാം ക്ലാസ് മുതല്‍ സഹോദരന്‍ വാജിദിനൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയതാണ്. നാട്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കാണാന്‍ സഹോദരനോടൊപ്പം ചെറുപ്പം തൊട്ടേ മിഷാല്‍ പോകുമായിരുന്നു, അങ്ങനെയാണ് മിഷാല്‍ കാല്‍പ്പന്തിനെ പ്രണയിച്ചു തുടങ്ങിയത്. ജില്ലാ ടീമിന്റെ മുന്‍ ഗോള്‍കീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.
ഇപ്പോള്‍ വൈറലായ ഫ്രീകിക്ക് വീഡിയോക്ക് പുറമെ മറ്റി ചില വീഡിയോകളും മിഷാലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുണ്ട്. മുമ്പൊരിക്കല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മിഷാല്‍ അനുകരിച്ചിരുന്നു. വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!