പണം മോഹിച്ചല്ല മാഞ്ചസ്റ്ററിലെത്തിയത്! വിമര്‍ശനങ്ങള്‍ തള്ളി കാസമിറോ; ബ്രസീലിയന്‍ താരം ഓള്‍ഡ്ട്രാഫോഡില്‍

Published : Aug 23, 2022, 08:03 AM ISTUpdated : Aug 23, 2022, 03:24 PM IST
പണം മോഹിച്ചല്ല മാഞ്ചസ്റ്ററിലെത്തിയത്! വിമര്‍ശനങ്ങള്‍ തള്ളി കാസമിറോ; ബ്രസീലിയന്‍ താരം ഓള്‍ഡ്ട്രാഫോഡില്‍

Synopsis

റയല്‍ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരിക്കേ 70 ദശലക്ഷം യൂറോയ്ക്ക് കൂടുമാറുന്ന കാസമിറോയ്ക്ക് നിലവില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ വാര്‍ഷിക പ്രതിഫലം.

മാഞ്ചസ്റ്റര്‍: പണം മോഹിച്ചല്ല താന്‍ റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നതെന്ന് കാസമിറോ. യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാസമിറോ പറഞ്ഞു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചാണ് റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ ബ്രസീലിയന്‍ താരം കാസമിറോ തീരുമാനിച്ചത്. 

റയല്‍ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരിക്കേ 70 ദശലക്ഷം യൂറോയ്ക്ക് കൂടുമാറുന്ന കാസമിറോയ്ക്ക് നിലവില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ വാര്‍ഷിക പ്രതിഫലം. ഇതുകൊണ്ടുതന്നെ പണംമോഹിച്ചാണ് കാസമിറോ റയല്‍ വിടുന്നതെന്ന വിമര്‍ശനവുമുയര്‍ന്നു. ഈ വിമര്‍നങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കാസമിറോ. 

''പണം മോഹിച്ചാണ് താന്‍ റയല്‍ വിട്ടുപോകുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. അവര്‍ക്കെന്നെ അറിയില്ലെന്ന് മാത്രമേ പറയാന്‍ കഴിയൂ. ഈ വിമര്‍ശനം പൂര്‍ണമായും തെറ്റാണ്. റയലിനൊപ്പം എല്ലാ നേട്ടവും സ്വന്തമാക്കി. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സമയമായിരിക്കുന്നു. ഇതുകൊണ്ടാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പ്രീമിയര്‍ ലീഗിലും സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

റയലിന്റെ പടിയിറങ്ങിയാലും ഞാനെന്നും ഈ ക്ലബിന്റെ ആരാധകനായിരിക്കും. റയലിനെപ്പോലെ ചരിത്രമുള്ള ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഇപ്പോള്‍ അത്രനല്ല കാലമല്ലെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ യുണൈറ്റഡിന് കഴിയും. റൊണാള്‍ഡോ യുണൈറ്റഡില്‍ തുടരുമെന്നാണ് പ്രതീക്ഷ. സൂപ്പര്‍ താരത്തിനൊപ്പം വീണ്ടും ഒരുമിച്ച് കളിക്കാനായി കാത്തിരിക്കുകയാണ്.'' കാസമിറോ പറഞ്ഞു.

ഹോ...ആ ക്യാച്ചോടെ എല്ലാം ശുഭമായി, ഇല്ലായിരുന്നെങ്കില്‍; റാസയെ പറന്നുപിടിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ക്യാച്ച്

2013ല്‍ റയലില്‍ എത്തിയ കാസിമിറോ അഞ്ച് ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെ ക്ലബനൊപ്പം പതിനെട്ട് കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ താരത്തെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിന് മുമ്പാണ് താരം ഓള്‍ഡ്ട്രാഫോഡില്‍ തടിച്ചുകൂടിയ കാണികള്‍ക്ക് മുന്നിലെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു