
ക്വിറ്റോ: ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ ആരാധകരില്‍ പലരും തങ്ങളുടെ സൂപ്പര്‍ താരങ്ങളുടെ അടുത്തേക്ക് ഓടിയടുക്കാറുണ്ട്. കൂടെ നിന്ന് സെല്‍ഫിയെടുക്കാനും മറ്റുമാണ് അവര്‍ ഗ്രൗണ്ടിലേക്കെത്തുന്നത്. പിന്നീട് സെക്യൂരിറ്റി ഇടപ്പെട്ടാണ് ഇവരെ പുറത്താക്കുന്നത്. കഴിഞ്ഞ ദിവസം ഇക്വഡര്‍- അര്‍ജന്റീന (Argentina Football) ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒരു ആരാധകന്‍ ലിയോണല്‍ മെസിയുടെ (Lionel Messi) അടുത്തേക്ക് ഓടിയടുത്ത് സെല്‍ഫിയെടുത്തു.
മത്സരത്തിന് ശേഷം മെസി ഡ്രസിംഗ് റൂമിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ പാളിച്ചയില്‍ അര്‍ജന്റൈന്‍ ഇതിഹാസം തൃപ്തനല്ലെന്ന് വ്യക്തമായിരുന്നു. മെസിയുടെ കഴുത്തിന് ചുറ്റിപിടിച്ചാണ് ആരാധകന്‍ സെല്‍ഫിയെടുത്തത്. ദേഷ്യത്തോടെ മെസി പലതും പറുയുന്നുണ്ടായിരുന്നു. ഇക്വഡര്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞ ആരാധകനാണ് മെസിയുടെ അടുത്തേക്ക് ഓടിയെത്തിയത്. പിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അയാളെ പുറത്തേക്ക് കൊണ്ടുപോയി.
പിന്നാലെ ആരാധകന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സെല്‍ഫി പോസ്റ്റ് ചെയ്തു. ചെറിയ കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. മെസി ആരാധകരന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം..
അര്‍ജന്റീനയുടെ അവാസന യോഗ്യതാ മത്സരമായിരുന്നിത്. മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. അര്‍ജന്റീനയ്ക്കും ഇക്വഡറിനും പുറമെ ബ്രസീല്‍, ഉറുഗ്വെ ടീമുകളാണ് ലാറ്റിനമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിയത്. പ്ലേ ഓഫ് കളിച്ച് ജയിച്ചാല്‍ പെറുവിനും ലോകകപ്പിനെത്താം. പോയിന്റ് പട്ടികയില്‍ ബ്രസീലിന് പിന്നില്‍ രണ്ടാമതാണ് അര്‍ജന്റീന.
17 മത്സങ്ങളില്‍ 11 ജയവും ആറ് സമനിലയുമാണ് മെസിക്കും സംഘത്തിനുമുള്ളത്. ബ്രസീലിന്റെ അക്കൗണ്ടില്‍ 14 ജയവും മൂന്ന് സമനിലയുമുണ്ട്. ഉറുഗ്വെ മൂന്നാമതാണ്. ഇക്വഡര്‍ നാലാം സ്ഥാനത്തും.