പുറത്താവൽ ഭീഷണിയിൽ ബെൽജിയം, ചരിത്രം കുറിക്കാൻ കേപ് വർദെ; മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ ഇടംപിടിക്കുന്ന ആ 8 ടീമുകൾ ആരൊക്കെ?;

Published : Jun 26, 2026, 12:16 PM IST
Who Will Qualify as the Eight Best Third-Place Teams?

Synopsis

Who Will Qualify as the Eight Best Third-Place Teams? നിരവധി ടീമുകൾ ഇതിനകം യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന സ്ഥാനങ്ങൾക്കായി ബെൽജിയം, ക്രൊയേഷ്യ, കേപ് വെർദെ തുടങ്ങിയ ടീമുകൾ തമ്മിൽ കടുത്ത മത്സരത്തിലാണ്. വരും മത്സരഫലങ്ങളും ഗോൾ വ്യത്യാസവും നിർണ്ണായകമാകും.

48 ടീമുകളുമായി മത്സരം തുടങ്ങിയ ലോകകപ്പ് അതിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുക്കുകയാണ്. 12 ഗ്രൂപ്പുകളിലെ ചാമ്പ്യന്മാരും റണ്ണേഴ്‌സ് അപ്പുകളാവുന്ന ടീമുകളും നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഇതുവരെ ഗ്രൂപ്പ് എയിൽ നിന്നും മെക്സിക്കോ, സൗത്ത് ആഫ്രിക്ക,ബിയിൽ നിന്നും സ്വിറ്റ്സർലാൻഡ്, കാനഡ സിയിൽ നിന്നും ബ്രസീൽ, മൊറോക്കോ, ഡിയിൽ നിന്നും യുഎസ്എ, ഓസ്‌ട്രേലിയ ഇ യിൽ നിന്നും ജർമനി, ഐവറി കോസ്റ്റ് എഫിൽ നിന്നും നെതർലൻഡ്സ്, ജപ്പാൻ, ഗ്രൂപ്പ് ഐയിൽ നിന്നും ഫ്രാൻസ്, നോർവേ, ഗ്രൂപ് ജെ യിൽ നിന്നും അർജന്റീന, കെ യിൽ നിന്നും കൊളംബിയ എന്നീ ടീമുകളാണ് ഔദ്യോഗികമായി നോക്കൗട്ട് ഉറപ്പിച്ചിരിക്കുന്നത്.

അതിൽ തന്നെ ഗ്രൂപ് ജി യിലെ ഈജിപ്ത്, ഇറാൻ, ബെൽജിയം ടീമുകളുടെ വരാനിരിക്കുന്ന മത്സരഫലങ്ങൾ ഏറ്റവും നിർണ്ണായകമാണ്. നിലവിൽ ഈജിപ്തിന് 4 പോയിന്റുകളും ഇറാനും ബെൽജിയത്തിനും രണ്ട് പോയന്റുകൾ വീതവുമാണുള്ളത്. ഗ്രൂപ്പ് എച്ചിൽ  4 പോയന്റുകളുമായി സ്‌പെയ്ൻ ആണ് മുന്നിട്ട് നിൽക്കുന്നത്. ഉറുഗ്വായും കേപ് വർദെയും രണ്ട് പോയന്റുകളുമായി പുറകിലുണ്ട്. എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും 4 പോയന്റുകൾ വീതമുണ്ട്. മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാൻ ശ്രമിക്കുന്ന ക്രൊയേഷ്യക്ക് 3 പോയന്റുകളാണുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്.

മൂന്നാം സ്ഥാനക്കാരുടെ 12 ടീമുകളുടെ പട്ടികയിൽ നിലവിലെ കണക്കുകളനുസരിച്ച് സ്വീഡൻ ആണ് മുന്നിലുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് 4 പോയന്റുകൾ ഉള്ള സ്വീഡൻ മുന്നിലുള്ളത്. തൊട്ടുപുറകിലുള്ള ഇക്വഡോർ, ബോസ്നിയ, പരാഗ്വായ് എന്നീ ടീമുകൾക്കും 4 പോയന്റുകൾ വീതമുണ്ട്. സ്വീഡനും ഇക്വഡോറും പരാഗ്വായ്‌യും ആദ്യ മൂന്ന് സ്ഥാനക്കാരായി നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഇനിയുള്ള മത്സരം. 3 പോയന്റുകളുമായി ക്രൊയേഷ്യ, ദക്ഷിണ കൊറിയ, അൾജീരിയ സ്കോട്ട്ലൻഡ് എന്നീ ടീമുകളാണ് എട്ട് വരെയുള്ള സ്ഥാനങ്ങളിൽ.

വരും ദിവസങ്ങളിലെ മത്സരഫലങ്ങളും ഗോൾ നിലയും പട്ടികയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌താൽ കേപ് വർദെ പോലെയുള്ള ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് മുന്നോട്ട് വരാനും സാധിക്കും. ഗ്രൂപ് എച്ചിൽ സൗദിയുമായാണ് കേപ് വർദെയുടെ ഇനിയുള്ള മത്സരം. മികച്ച മാർജിനിൽ മത്സരം ജയിച്ചാൽ ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വർദെയ്ക്ക് നോക്ക്ഔട്ടിലെത്താം. രണ്ട് കളികളും സമനിലയിൽ കലാശിച്ച ബെൽജിയം നിലവിൽ പുറത്താവൽ ഭീഷണിയിലാണ്. നാളെ ന്യൂസിലാൻഡുമായുള്ള വലിയ ഗോൾ വ്യത്യാസത്തിൽ ജയിച്ചയാൾ മാത്രമേ ബെല്ജിയത്തിന് ആദ്യ എട്ടിൽ ഇടം പിടിക്കാൻ സാധിക്കുകയുള്ളൂ. പാട്ടിൽ പത്താം സ്ഥാനത്താണ് നിലവിൽ ബെൽജിയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

എംബാപെയും ഹാളണ്ടും നേർക്കുനേർ; ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറാൻ ഫ്രഞ്ച് പട
അമേരിക്കയെ ഞെട്ടിച്ച് തുർക്കി, അവസാന മത്സരത്തിൽ ജയത്തോടെ മടക്കം; പരാഗ്വായ്- ഓസ്‌ട്രേലിയ മത്സരം ഗോൾരഹിത സമനിലയിൽ