ഗ്രൂപ്പ് ഐ ചാമ്പ്യന്മാരെ നിർണ്ണയിക്കുന്ന നിർണ്ണായക മത്സരത്തിൽ ഫ്രാൻസും നോർവെയും ഏറ്റുമുട്ടും. രണ്ട് കളികളും ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നാല് ഗോളുകൾ വീതം നേടിയ എംബാപെയും ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാണിത്.
ബോസ്റ്റൺ: ഗ്രൂപ്പ് ഐയിൽ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ ഫ്രാൻസും- നോർവെയും നേർക്കുനേർ. രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചൻ എത്തുന്നത്. ഇതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് എംബാപെയും ഹാളണ്ടും. ഇരുവർക്കും 4 ഗോളുകൾ വീതമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ആരാവും സ്‌കോർ ചെയ്യുക എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്.
ഇന്ന് രണ്ട് ഗോളുകൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ എന്ന മെസിയുടെ റെക്കോർഡിനൊപ്പമെത്താനും എംബപെയ്ക്ക് സാധിക്കും. ആദ്യ രണ്ട് കളികളിൽ മിന്നും ഫോമിലായിരുന്നു എംബാപെ ഇന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരും വിലയിരുത്തുന്നത്.
സെനഗലിനെയും ഇറാഖിനെയും തോൽപിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് നോക്കൗട്ടിൽ ഫ്രാൻസിന് സ്വീഡനും നോർവെയ്ക്ക് ഐവറികോസ്റ്റുമാണ് എതിരാളികൾ. നോക്കൗട്ടിൽ ബ്രസീൽ- ജപ്പാൻ മത്സരത്തിന്റെ വിജയികളെ ആയിരിക്കും പ്രീക്വർട്ടറിൽ നോർവെ- ഐവറി കോസ്റ്റ് മത്സര വിജയിക്കാൻ നേരിടേണ്ടിവരുന്നത്. എന്നാൽ ഇന്നത്തെ മത്സരഫലം മറിച്ചാണെങ്കിൽ ഗ്രൂപ് ചാമ്പ്യന്മാരായി നോർവെ മുന്നേറുകയും ബ്രസീൽ- ജപ്പാൻ മത്സരത്തിന്റെ വിജയികളെ പ്രീക്വർട്ടറിൽ തന്നെ ഫ്രാൻസ് നേരിടേണ്ടിവരികയും ചെയ്യും. രണ്ട് ദിവസങ്ങൾ കൊണ്ട് നോക്കൗട്ട് ചിത്രങ്ങൾ പൂർണമായും തെളിയും.



