
ലണ്ടൻ: കിരീടപ്പോരാട്ടം കഴിഞ്ഞ പ്രീമിയർ ലീഗിൽ ഇനി പോര് ഗോൾഡൻ ബൂട്ടിനാണ്. അവസാന റൗണ്ട് മത്സരം ബാക്കി നിൽക്കെ, ലിവർ പൂൾതാരം മുഹമ്മദ് സലായും ടോട്ടനത്തിന്റെ ഹാരികെയ്നുമാണ് മുമ്പിൽ. 22 ഗോൾ വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്.
മുമ്പ് രണ്ടുതവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുണ്ട് ഇരുവരും. 2015-16, 2016-17 സീസണുകളിൽ തുടർച്ചയായി
ഗോളടിവീരപട്ടം നേടിയത് ഹാരി കെയ്നായിരുന്നു. തൊട്ടടുത്ത രണ്ട് സീസണിലും ഗോളടിച്ചടിച്ച് സലാ അത് സ്വന്തം പേരിലാക്കി. 33 മത്സരങ്ങളിലാണ് കെയ്ൻ 22 ഗോളുകൾ നേടിയതെങ്കിൽ 22 ഗോളുകൾ നേടാനായി സലാ രണ്ട് മത്സരം അധികം കളിച്ചു.
18 ഗോളുകളുമായി ഗോളടിപ്പട്ടികയിൽ മൂന്നാമത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫർണാണ്ടസാണ്. ടോട്ടനത്തിന്റെ സണ് ഹ്യു മിന് 17 ഗോളുകളുമായി നാലാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ലെസ്റ്ററിന്റെ ജാമി വാർഡിക്ക് ഇത്തവണ നേടാനായത് 13 ഗോൾ മാത്രം.
ലിവർപൂളിനും ഹോട്ടടനത്തിലും ഒരു മത്സരം മാത്രം ബാക്കി നിൽക്കെ സുവർണ പാദുകത്തിന്റെ അവകാശി ആരെന്നറിയാൽ ഞായറാഴ്ച വരെ കാത്തിരിക്കണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!