മെസിയുടെ അരങ്ങേറ്റം കാത്ത് ആരാധകര്‍, പിഎസ്ജി ഇന്ന് റെയിംസിനെതിരെ

By Web TeamFirst Published Aug 29, 2021, 8:52 AM IST
Highlights

മെസിയെ കളിപ്പിക്കുന്ന കാര്യത്തില്‍ വിശദമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂ എന്നായിരുന്നു പൊച്ചെറ്റീനോയുടെ പ്രതികരണം. കോപ്പ അമേരിക്ക ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്നതിനാലാണ് മെസിയെയും നെയ്മറെയും ഇതുവരെ പി എസ് ജി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്.

പാരീസ്: സൂപ്പര്‍ താരം ലിയോണല്‍ മെസി ഇന്ന് പി എസ് ജിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. രാത്രി പന്ത്രണ്ടേ കാലിന് തുടങ്ങുന്ന കളിയില്‍ റെയിംസാണ് പി എസ് ജിയുടെ എതിരാളികള്‍.റെയിംയിസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മെസി ടീമില്‍ ഉണ്ടാവുമോയെന്ന് പിഎസ്ജി കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ ഉറപ്പ് നല്‍കിയില്ല.

മെസിയെ കളിപ്പിക്കുന്ന കാര്യത്തില്‍ വിശദമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂ എന്നായിരുന്നു പൊച്ചെറ്റീനോയുടെ പ്രതികരണം. കോപ്പ അമേരിക്ക ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്നതിനാലാണ് മെസിയെയും നെയ്മറെയും ഇതുവരെ പി എസ് ജി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്.

ഇന്ന് ടീമില്‍ ഇടംപിടിച്ചില്ലെങ്കില്‍ പി എസ് ജി അരങ്ങേറ്റത്തിനായി മെസ്സി സെപ്റ്റംബര്‍ പന്ത്രണ്ട് വരെ കാത്തിരിക്കേണ്ടി വരും. ഇന്നത്തെ മത്സരത്തിന് ശേഷം മെസ്സിയും നെയ്മറും അടക്കമുള്ള താരങ്ങള്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായി ദേശീയ ടീമുകളിലേക്ക് മടങ്ങും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight.

click me!