
റിയോ ഡി ജനീറോ: പരിക്കിനെത്തുടര്‍ന്ന് കോപ്പാ അമേരിക്ക മത്സരങ്ങളില്‍ നിന്നും പുറത്തായ ബ്രസീലിയന്‍ താരം നെയ്മറിന് പകരക്കാനായി. ചെല്‍സി സൂപ്പര്‍ താരം വില്യാനെയാണ് പരിശീലകന്‍ ടിറ്റെ പകരക്കാരനായി കണ്ടെത്തിയത്. കോപ്പക്ക് മുമ്പ് ഖത്തറിനെതിരായ സൗഹൃദ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്.
ടോട്ടനത്തിന്‍റെ ലൂക്കാസ് മോറ, റയലിന്‍റെ വിനീഷ്യസ് ജൂനിയര്‍ എന്നിവരും നെയ്മറിന് പകരക്കാരനായി പരിഗണിക്കപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇവരെ മറികടന്ന് ചെല്‍സി വിങ്ങര്‍ക്ക് ടിറ്റെ അവസരം നല്‍കുകയായിരുന്നു.
ഇസ്രായേലില്‍ അവധിക്കാലമാഘോഷിക്കുന്ന വില്യാന്‍ ഉടന്‍ ബ്രസീലിയന്‍ ടീമിനൊപ്പം ചേരും. പരിചയസമ്പത്താണ് വില്യാന് തുണയായത്. 2011 ല്‍ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറിയ താരം അറുപത്തിയഞ്ചു തവണ ദേശീയ കുപ്പായം അണിഞ്ഞു. ബ്രസീലിനായി രണ്ടു ലോകകപ്പുകളും താരം കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!