
പാരിസ്: സാമ്പത്തിക ക്രമക്കേടുകേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022 ലോകകപ്പിനായി ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടിലാണ് മിഷേല്‍ പ്ലാറ്റിനി അറസ്റ്റിലായത്. 2018,2022 ലോകകപ്പുകള്‍ക്കുള്ള വേദി അനുവദിച്ചതില്‍ ക്രമക്കേടുണ്ടായതായി പരാതിയുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് ഫ്രാന്‍സ് പൊലീസ് മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റു ചെയ്തത്. അദ്ദേഹം യുവേഫ പ്രസിഡന്‍റായിരുന്ന 2007-2015 കാലഘട്ടത്തിലാണ് അഴിമതി നടന്നത്. യുഎസ് ജപ്പാന്‍ ഓസ്ട്രേലിയ അടക്കമുള്ള വമ്പന്‍മാരെ മറികടന്നാണ് അന്ന് ഖത്തറിനെ തെരഞ്ഞെടുത്തത്.
സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് പ്ലാറ്റിനിയെ ഫിഫയില്‍ നിന്നും വിലക്കിയിരുന്നു. ഫ്രാന്‍സിന്‍റെ മിന്നും താരമായിരുന്നു മിഷേല്‍ പ്ലാറ്റിനി. 1978 ,1982,1986 രാജ്യത്തിന് വേണ്ടി അദ്ദേഹം ഫ്രാന്‍സിനായി ലോകകപ്പിനിറങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!