കോപ്പ അമേരിക്ക കാണാന്‍ വഴിയൊരുക്കണം; മോദിക്ക് കത്തയച്ച് കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍

Published : Jun 17, 2019, 11:27 PM ISTUpdated : Jun 17, 2019, 11:30 PM IST
കോപ്പ  അമേരിക്ക കാണാന്‍ വഴിയൊരുക്കണം; മോദിക്ക് കത്തയച്ച് കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍

Synopsis

ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്. ഈ മാസം 14ന് ആരംഭിച്ച കോപ്പ് അമേരിക്കയ്ക്ക് ഇന്ത്യയില്‍ സംപ്രേക്ഷണമില്ലെന്നുള്ളത് തന്നെ അതിലെ കാര്യം.

തിരുവനന്തപുരം: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്. ഈ മാസം 14ന് ആരംഭിച്ച കോപ്പ് അമേരിക്കയ്ക്ക് ഇന്ത്യയില്‍ സംപ്രേക്ഷണമില്ലെന്നുള്ളത് തന്നെ അതിലെ കാര്യം. ഇതോടെ അര്‍ജന്റീനയും ബ്രസീലും കളിക്കുന്ന ടൂര്‍ണമെന്റ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാന്‍ കഴിയാത്ത് സാഹചര്യമില്ല.

എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ഒരു ഫാക്‌സ് സന്ദേശമയച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം ഫുട്ബോള്‍ പ്രേമികള്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കാണാന്‍ ഒരു വഴിയില്ലെന്നും എത്രയും പെട്ടന്ന് ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കത്തില്‍ പറയുന്നു. ട്വീറ്റ് കാണാം.

കോപ്പയുടെ തത്സമയ സംപ്രേഷണത്തില്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ പിന്‍മാറുകയായിരുന്നു. സോണി സ്‌പോര്‍ട്‌സ് ആകട്ടെ സംപ്രേക്ഷണ അവകാശം ലഭിക്കാന്‍ ഉയര്‍ന്ന തുക മുടക്കാനും സന്നദ്ധരായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല