പുതിയൊരു വാഹനവുമായി ടൊയോട്ട

Published : Feb 26, 2019, 09:55 PM IST
പുതിയൊരു വാഹനവുമായി ടൊയോട്ട

Synopsis

ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെയുള്ള ശ്രേണിയില്‍ ചെറു എസ്‌യുവിയുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട.

ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെയുള്ള ശ്രേണിയില്‍ ചെറു എസ്‌യുവിയുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട. രാജ്യാന്തര വിപണിയെ ലക്ഷ്യം വയ്ക്കുന്ന വാഹനം ടൊയോട്ട പ്രിയസിലും പുതിയ കോറോളയിലും ഉപയോഗിക്കുന്ന ന്യൂ ഗ്ലോബൽ ആർക്കിടെക്റ്ററിലാണ് നിർമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോളയിലെ എൻജിൻ തന്നെയാകും പുതിയ വാഹനത്തിനും. 2020ൽ വാഹനത്തിന്റെ ആദ്യ പ്രദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്ന വാഹനത്തിനു സിഎച്ച്–ആറിനെപ്പൊലെ തന്നെ മസ്കുലറായ രൂപമായിരിക്കും എന്നാണ് കരുതുന്നത്. 

PREV
click me!

Recommended Stories

മാരുതിയുടെ എസ്‌യുവി തേരോട്ടം; ടോപ്പ് 10-ൽ നാല് മോഡലുകൾ
ടൊയോട്ട ഹിലക്സ്: ഈ വമ്പൻ കിഴിവ് നിങ്ങൾക്കുള്ളതാണോ?