പുത്തന്‍ ടാറ്റ ഹെക്സ എത്തി

Published : Mar 03, 2019, 10:11 PM IST
പുത്തന്‍ ടാറ്റ ഹെക്സ എത്തി

Synopsis

പ്രിമിയം ക്രോസോവറായ ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പുമായി ടാറ്റ

പ്രിമിയം ക്രോസോവറായ ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പുമായി ടാറ്റ. ഇരട്ട വർണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേർന്ന് ഇംപാക്ട് ഡിസൈൻ ശൈലിയിലാണ് വാഹനം. പരിഷ്കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിലാവട്ടെ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ്. 

ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹർമാൻ നിർമിത ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്സയിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. ഹെക്സയുടെ എല്ലാ വകഭേദത്തിലും ഇതേ ഇൻഫൊടെയ്ൻമെന്റ് സംവിധാനമുണ്ട്. അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള 2019 ഹെക്സയിൽ ഇൻഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് ഇരട്ട വർണ റൂഫും ലഭ്യമാണ്: 

12.99 ലക്ഷം മുതലാണു 2019 ഹെക്സ ശ്രേണിയുടെ ദില്ലി ഷോറൂം വില. 

PREV
click me!

Recommended Stories

ഫാമിലികൾക്ക് കോളടിച്ചു! വില കുറഞ്ഞ എംപിവിയുമായി നിസാൻ
മഹീന്ദ്ര XUV 7XO: പുതിയ അവതാരത്തിന്റെ രഹസ്യങ്ങൾ