സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മികച്ച ഡീലുകളും ഡിസ്‌ക്കൗണ്ടുകളും; വാങ്ങാന്‍ പറ്റിയ സമയം

By Web TeamFirst Published Sep 12, 2021, 4:19 PM IST
Highlights

അമാസ്ഫിറ്റ് ബ്രാന്‍ഡ് ഡേ സെയില്‍ ആമസോണിലും അമാസ്ഫിറ്റിന്റെ വെബ്‌സൈറ്റിലും ഇപ്പോള്‍ ലൈവാണ്.

മാസ്ഫിറ്റ് അതിന്റെ ചില സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മികച്ച ഡീലുകളും ഡിസ്‌ക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു, നിങ്ങള്‍ ഒരു ബജറ്റ് സ്മാര്‍ട്ട് വാച്ചിനായി തിരയുകയാണെങ്കില്‍, ഈ ഡീലുകള്‍ പരിശോധിക്കാം. ജനപ്രിയ അമാസ്ഫിറ്റ് ജിടിഎസ് 2 മിനി, ബിപ് യു പ്രോ, ബിഐപി യു എന്നിവയുള്‍പ്പെടെയുള്ള ബജറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ ഡീലുകളിലും ഡിസ്‌കൗണ്ടുകളിലും ലഭ്യമാണെന്ന് അമാസ്ഫിറ്റ് പ്രഖ്യാപിച്ചു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അമാസ്ഫിറ്റിന്റെ വെബ്‌സൈറ്റ് എന്നിവയില്‍ സ്മാര്‍ട്ട് വാച്ചുകള്‍ വിലക്കുറവില്‍ ലഭ്യമാണ്.

അമാസ്ഫിറ്റ് ബ്രാന്‍ഡ് ഡേ സെയില്‍ ആമസോണിലും അമാസ്ഫിറ്റിന്റെ വെബ്‌സൈറ്റിലും ഇപ്പോള്‍ ലൈവാണ്. സെപ്റ്റംബര്‍ 12 വരെയാണ് വില്‍പ്പന. ആമസ്ഫിറ്റ് ജിടിഎസ് 2 മിനി ആമസോണില്‍ മാത്രമേ ലഭ്യമാകൂ, അതേസമയം ബിഐപി യു, ബിഐ യു പ്രോ എന്നിവയും ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. അമാസ്ഫിറ്റ് വാച്ചുകള്‍ അവരുടെ വിലക്കുറവുകളിലും കൃത്യതയ്ക്കും പേരുകേട്ടതാണ്. ഈ സ്മാര്‍ട്ട് വാച്ചുകളെല്ലാം തന്നെ ഗംഭീരമായ ഡിസൈനുകളില്‍ വരുന്നു, ഒപ്പം സുഖപ്രദമായ ഫിറ്റും വാഗ്ദാനം ചെയ്യുന്നു. ഒരു സ്മാര്‍ട്ട് വാച്ചിനായി അധികം പണം ചെലവഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഈ സ്മാര്‍ട്ട് വാച്ചുകള്‍ 7000 രൂപയ്ക്ക് താഴെ പരിശോധിക്കാം

ആമസ്ഫിറ്റ് ജിടിഎസ് 2 മിനി, 6999 രൂപ വിലയുള്ളത്, ആമസോണ്‍, അമാസ്ഫിറ്റ് വെബ്‌സൈറ്റുകളിലെ ബ്രാന്‍ഡ് ഡേ സെയില്‍ സമയത്ത് 6799 രൂപയ്ക്ക് ലഭ്യമാണ്. 7999 രൂപയ്ക്ക് കീഴില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട് വാച്ചാണിത്. ജിടിഎസ് 2 മിനിയില്‍ ശ്രദ്ധേയമായ ഡിസ്‌പ്ലേയും ബയോട്രാക്കര്‍ 2, അഡ്വാന്‍സ്ഡ് ഓക്‌സിജന്‍ബീറ്റ്‌സ്, ഹെല്‍ത്ത് അസസ്‌മെന്റ് സിസ്റ്റം, ജീവിതശൈലിയുമായി അനായാസമായി സംയോജിപ്പിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

അമാസ്ഫിറ്റ് ബിഐപി യു പ്രോ 4999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചതാണ്. ഇപ്പോള്‍ ബ്രാന്‍ഡ് ഡേ സെയില്‍ സമയത്ത് 4799 രൂപയ്ക്ക് ലഭ്യമാണ്. ബജറ്റ് വിഭാഗത്തില്‍ ഒരു മികച്ച ഓപ്ഷനാണ് സ്മാര്‍ട്ട് വാച്ച്. 320-302 പിക്‌സല്‍ റെസല്യൂഷനുള്ള 1.43 ഇഞ്ച് എച്ച്ഡി ലാര്‍ജ് ടിഎഫ്ടിഎല്‍സിഡി കളര്‍ ഡിസ്‌പ്ലേയാണ് അമാസ്ഫിറ്റ് ബിപ് യു പ്രോയുടെ സവിശേഷത. വാച്ച് കേസ് 2.5 ഡി കോര്‍ണിംഗ് ഗോറില്ല 3 റൈന്‍ഫോഴ്‌സ്ഡ് ഗ്ലാസ്, ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗ് കൊണ്ട് മൂടിയിരിക്കുന്നു. ഇത് പോളികാര്‍ബണേറ്റ് കൊണ്ട് നിര്‍മ്മിച്ചതാണ്, സിലിക്കണ്‍ സ്ട്രാപ്പുകളുമായി ചേര്‍ത്തിരിക്കുന്നു. ഇന്‍ബില്‍റ്റ് അലക്‌സയും ജിപിഎസും ഉള്‍പ്പെടെ രണ്ട് പ്രധാന സവിശേഷതകളുമായാണ് ബിപ് യു പ്രോ വരുന്നത്. ഒരൊറ്റ ചാര്‍ജില്‍ 9 ദിവസം സ്മാര്‍ട്ട് വാച്ചിന് പ്രവര്‍ത്തിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അമാസ്ഫിറ്റ് ബിപ് യു ഇന്ത്യയില്‍ 3999 രൂപയ്ക്ക് ലോഞ്ച് ചെയ്തു, എന്നാല്‍ ഇപ്പോള്‍ ഇത് 3799 രൂപയ്ക്ക് ലഭ്യമാണ്. വാച്ച് ബില്‍റ്റ്ഇന്‍ അലക്‌സാ, ബില്‍റ്റ്ഇന്‍ ജിപിഎസ്, 1.43 വലിയ കളര്‍ ഡിസ്‌പ്ലേ, 60+ സ്‌പോര്‍ട്‌സ് മോഡ്, വനിതാ ഹെല്‍ത്ത് ട്രാക്കര്‍ എന്നീ ഫീച്ചറുകളും ഉള്‍പ്പെടുന്നു.

click me!