ആമസോണില്‍ ഡിസ്‌കൗണ്ട്, ബാങ്ക് ഓഫറുകള്‍; ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വലിയ ഡീലുകള്‍ ഇതാ!

Published : Oct 22, 2020, 04:58 PM IST
ആമസോണില്‍ ഡിസ്‌കൗണ്ട്, ബാങ്ക് ഓഫറുകള്‍; ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വലിയ ഡീലുകള്‍ ഇതാ!

Synopsis

ഒക്ടോബര്‍ 24 മുതല്‍ ആമസോണ്‍ ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കും. 28 വരെയാണ് കാലാവധി.  

ദില്ലി: ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ദിവസങ്ങള്‍ അവസാനിച്ചെങ്കിലും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന ഇപ്പോഴും തുടരുന്നു. ഇതാദ്യമായി, ആമസോണ്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വില്‍പ്പനയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഐസിഐസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഡിസ്‌ക്കൗണ്ടും വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബര്‍ 24 മുതല്‍ ആമസോണ്‍ ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കും. 28 വരെയാണ് കാലാവധി. ഐസിഐസിഐ ബാങ്കിന് പുറമെ എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ആമസോണ്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫോണുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണുകള്‍ കൈമാറാനും ചെലവില്ലാത്ത ഇഎംഐ ലഭ്യമാക്കാനും കഴിയും.

ആമസോണ്‍ സ്മാര്‍ട്ട്ഫോണുകളിലെ ചില ഡീലുകള്‍ 

ഐഫോണ്‍ 11 ആമസോണില്‍ 47,999 രൂപയ്ക്ക് ലഭ്യമാണ്. ബോക്സിനുള്ളിലെ ഇയര്‍പോഡുകളും ചാര്‍ജറുകളും സഹിതം ഉപകരണം വരും. വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണില്‍ നിന്ന് 16,400 രൂപ ഡിസ്‌ക്കൗണ്ടും എച്ച്ഡിഎഫ്സി കാര്‍ഡ് വഴി പണമടച്ചാല്‍ അധിക ഓഫറുകളും ലഭിക്കും.റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവ ആമസോണില്‍ 12,999 രൂപയ്ക്കും 15,999 രൂപയ്ക്കും ലഭ്യമാണ്. സ്മാര്‍ട്ട്ഫോണിന്റെ യഥാര്‍ത്ഥ വില 13,999 രൂപയും 15,999 രൂപയുമാണ്.

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മുന്‍നിര ഫോണായ വണ്‍പ്ലസ് 8 ടി, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇപ്പോള്‍ ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടോടെ ആമസോണില്‍ 42,999 രൂപയ്ക്ക് വാങ്ങാം. വണ്‍പ്ലസ് എട്ട് 6 ജിബി 128 ജിബി വേരിയന്റിന് 39,999 രൂപയ്ക്ക് ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ക്ക് പകരമായി 16,400 രൂപ വരെ ലഭിക്കും.  

PREV
click me!

Recommended Stories

ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും