എ33 പുറത്തിറക്കി ഓപ്പോ; വിലയും സവിശേഷതയും അറിയാം!

By Web TeamFirst Published Oct 22, 2020, 4:34 PM IST
Highlights

ഓപ്പോ എ15 പുറത്തിറക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ മോഡലുമായി ഓപ്പോ വരുന്നത്.
 

പ്പോയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണാണ്‍ എ33 പുറത്തിറങ്ങി. ഡിസ്പ്ലേയിലും ബാറ്ററിയിലും എ 33 വലുതായിരിക്കും. 6.5 ഇഞ്ച് സ്‌ക്രീനും 5000 എംഎഎച്ച് ബാറ്ററിയുമാണ് പ്രധാന ആകര്‍ഷണം. ഓപ്പോ എ15 പുറത്തിറക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ മോഡലുമായി ഓപ്പോ വരുന്നത്. ഇന്ത്യയിലെ എ 15നും എ 53നും ഇടയിലുള്ള ഒരു മിഡില്‍ ഓപ്ഷന്‍ കൂടിയാണിത്.

വില ഇന്ത്യയില്‍

എ33-ന് 11,990 രൂപയാണ് വില. ഈമാസം ഫ്ലിപ്കാര്‍ട്ടില്‍ മൂണ്‍ലൈറ്റ് ബ്ലാക്ക്, മിന്റ് ക്രീം നിറങ്ങളില്‍ ലഭ്യമാകുമെങ്കിലും കൃത്യമായ തീയതി ലഭ്യമല്ല. രാജ്യത്തെ മറ്റ് 'മെയിന്‍ലൈന്‍' റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാകും. കൊട്ടക് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 5 ശതമാനം ക്യാഷ്ബാക്ക്, പേടിഎമ്മില്‍ 40,000 രൂപ വരെ ആനുകൂല്യങ്ങള്‍, ബജാജ് ഫിന്‍സെര്‍വ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയില്‍ നിന്നുള്ള ഇഎംഐ സ്‌കീമുകള്‍ എന്നിവ പോലുള്ള ബാങ്ക് ഓഫറുകളും് ലഭിക്കും.

സവിശേഷതകള്‍

3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍ക്കൊള്ളുന്ന ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് ഇതിലുള്ളത്. 256 ജിബി വരെ വിപുലീകരിക്കുന്നതിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്. ഓപ്പോ എ33 ന് 6.5 ഇഞ്ച് 720പി 90 ഹേര്‍ട്സ് എല്‍സിഡി (269 പിപിഐ പിക്സല്‍ ഡെന്‍സിറ്റി) ഉണ്ട്, സെല്‍ഫി ക്യാമറയ്ക്കായി ഒരു പഞ്ച്ഹോള്‍ 8 മെഗാപിക്സലും എഐ ബ്യൂട്ടി സവിശേഷതയുമുണ്ട്. പിന്നില്‍, 13 മെഗാപിക്സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറ എന്നിവയുടെ സംയോജനമുണ്ട്.

കൂടാതെ, പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ബണ്ടില്‍ ചെയ്ത ചാര്‍ജറിന്റെ സഹായത്തോടെ 18വാട്സ് വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഡിറാക് 2.0 ട്യൂണ്‍ ചെയ്ത സംഗീതത്തിനായി സ്റ്റീരിയോ ഇഫക്റ്റ് സൃഷ്ടിക്കുന്ന ഇരട്ട സ്പീക്കറുകളും സവിശേഷതയാണ്. ആന്‍ഡ്രോയിഡ് 10 നെ അടിസ്ഥാനമാക്കി ഓപ്പോ എ33 കളര്‍ ഒഎസ് 7.2 പ്രവര്‍ത്തിപ്പിക്കുന്നു.
 

click me!