ഷവോമി, വണ്‍പ്ലസ് ഫോണുകള്‍ക്ക് വന്‍ ഓഫര്‍; ഫ്രീഡം ഫെസ്റ്റിവല്‍ വില്‍പ്പന.!

Web Desk   | Asianet News
Published : Aug 04, 2021, 04:08 PM IST
ഷവോമി, വണ്‍പ്ലസ് ഫോണുകള്‍ക്ക് വന്‍ ഓഫര്‍; ഫ്രീഡം ഫെസ്റ്റിവല്‍ വില്‍പ്പന.!

Synopsis

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളിലും ബ്രാന്‍ഡുകളിലും ആമസോണ്‍ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യും.

മസോണ്‍ പ്രൈം ഡേ സെയില്‍സിന് ശേഷം ഇതാ വീണ്ടും മറ്റൊരു ഉത്സവാഘോഷം കൂടി. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ എന്ന ഈ ഓഫര്‍ കാലം ഓഗസ്റ്റ് 5 ന് ലൈവാകും. ഇത് ആഗസ്റ്റ് 9 വരെയുണ്ടാവും, ലാപ്‌ടോപ്പുകള്‍, ആമസോണ്‍ ബിസിനസ്സ്, പലചരക്ക് സാധനങ്ങള്‍, ദൈനംദിന അവശ്യവസ്തുക്കള്‍ എന്നിവയും അതിലേറെയും ആമസോണില്‍ നിന്ന് ഈ സമയത്ത് സ്വന്തമാക്കാം. സാധാരണ ഡീലുകള്‍ക്ക് പുറമേ, വാങ്ങുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളിലും ബ്രാന്‍ഡുകളിലും ആമസോണ്‍ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യും. കൃത്യമായ ഡീലുകളും ഓഫറുകളും ആമസോണ്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കുമെന്ന് കമ്പനി അറിയിച്ചു.

വണ്‍പ്ലസ് നോര്‍ഡ് 2 5ജി, വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി, റെഡ്മി നോട്ട് 10 റ്റി 5ജി, റെഡ്മി നോട്ട് 10എസ്, എംഐ 11 എക്‌സ്, സാംസങ്ങ് എം21 2021, സാംസങ്ങ് എം32, സാംസങ്ങ് എം42 5ജി, നോക്കിയ ജി 20 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കാര്യമായ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുമെന്ന വാര്‍ത്ത ആമസോണ്‍ പങ്കുവെച്ചിട്ടുണ്ട്. ടെക്‌നോ കാമണ്‍ 17 സീരീസ്, ടെക്‌നോ സ്പാര്‍ക്ക് ഗോ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

പ്രൈം അംഗങ്ങള്‍ക്ക് വില്‍പ്പന സമയത്ത് പ്രത്യേക ഓഫറുകള്‍ ലഭിക്കും. ഷവോമി, വണ്‍പ്ലസ്, സാംസങ്ങ് എന്നിവ വാങ്ങുമ്പോള്‍ തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 6 മാസത്തെ സൗജന്യ ഇഎംഐയും 6 മാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റുകളും അവര്‍ക്ക് ലഭിക്കും. പഴയ ഫീച്ചര്‍ ഫോണുകളും കൈമാറി സ്മാര്‍ട്ട്‌ഫോണുകളില്‍ 3,500 അധികമായി ലഭിക്കും. സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, ആമസോണ്‍ ആപ്പിള്‍ ഐപാഡ് എയര്‍ നാലാം തലമുറയിലും ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ 54,900 രൂപയ്ക്ക് വില്‍ക്കുന്ന ഐപാഡ് 47,900 രൂപയ്ക്ക് വില്‍ക്കും, ബോട്ട് എയര്‍ഡോപ്പുകള്‍ 1799 രൂപയ്ക്ക് വാങ്ങാം.

PREV
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു