
ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7ന് ആരംഭിച്ചു. വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇപ്പോൾ വിൽപ്പന തുടരുകയാണ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടക്കുന്ന സെയിലിൽ സ്‍മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്‍മാർട്ട് വാച്ചുകൾ, ഓഡിയോ ഉപകരണങ്ങൾ, സ്‍മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാണ്. പുതിയ വാഷിങ് മെഷീൻ വാങ്ങാൻ ആലോചിക്കുന്നവർക്ക് നിലവിലെ സെയിൽ മികച്ച അവസരമാണ്. സാംസങ്, ബോഷ്, വോൾട്ടാസ്, എൽജി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്ക് വലിയ വിലക്കുറവാണ് ലഭിക്കുന്നത്.
55 ശതമാനം വരെ വിലക്കുറവ് ഈ വർഷത്തെ ഗ്രേറ്റ് ഫ്രീഡം സെയിലിൽ പ്രമുഖ ബ്രാൻഡുകളുടെ ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്ക് 55 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്. സാംസങിന്റെ 12 കിലോ, 5 സ്റ്റാർ ഓട്ടോമാറ്റിക് വാഷിങ് മെഷീനായ ഡബ്ല്യുഡബ്ല്യു12ഡിജി6ബി24എഎസ്‍ടിഎൽ മോഡലിന് 60,990 രൂപയായിരുന്നു യഥാർഥ വില. നിലവിൽ 45,990 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.
ഒമ്പത് കിലോ ശേഷിയുള്ള വാഷിങ് മെഷീൻ അന്വേഷിക്കുന്നവർക്ക് വോൾട്ടാസ് ബെക്കോയുടെ ഡബ്ല്യുഎഫ്എൽ1014ബി7ജെവിബികെഎ/എഎക്സ്വി മോഡൽ പരിഗണിക്കാം. 62,990 രൂപ വിലയുണ്ടായിരുന്ന ഈ മോഡൽ ഇപ്പോൾ 37,400 രൂപയ്ക്ക് ലഭ്യമാണ്.
വ്യത്യസ്‍ത കുടുംബ വലുപ്പങ്ങൾക്കും ബജറ്റുകൾക്കും അനുയോജ്യമായ നിരവധി മോഡലുകളാണ് സെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യവും വാഷിങ് മെഷീനുകൾ വാങ്ങുമ്പോൾ ബാങ്ക് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇഎംഐ സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് വില വീണ്ടും കുറയ്ക്കാം. എച്ച്ഡിഎഫ്‍സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഈസിഇഎംഐ ഇടപാടുകൾക്ക് പരമാവധി 10,500 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
ആമസോൺ പേ യുപിഐ വഴി പണമടയ്ക്കുന്നവർക്ക് അധിക ക്യാഷ്ബാക്കും ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ക്യാഷ്ബാക്കിനൊപ്പം റിവാർഡ് പോയിന്റുകളും നേടാം. ആമസോൺ പേ ലേറ്റർ സൗകര്യവും ലഭ്യമാണ്. പ്രൈം അംഗങ്ങൾക്ക് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ പ്രത്യേക ഓഫറുകളും കൂപ്പണുകളും ലഭിക്കും.
ബോഷിന്റെ 12 കിലോ, 5 സ്റ്റാർ വാഷിങ് മെഷീന് 85,990 രൂപയായിരുന്നു വില. നിലവിൽ 46,990 രൂപയ്ക്ക് ലഭിക്കും. സാംസങിന്റെ 12 കിലോ, 5 സ്റ്റാർ മോഡൽ 60,990 രൂപയിൽനിന്ന് 45,990 രൂപയായി കുറഞ്ഞു. സാംസങിന്റെ 9 കിലോ എഐ ഇക്കോബബിൾ മോഡലിന് 50,990 രൂപയിൽനിന്ന് 29,740 രൂപയായി വില കുറഞ്ഞിട്ടുണ്ട്. എൽജിയുടെ 9 കിലോ, 5 സ്റ്റാർ സ്‍മാർട്ട് മോഡലിന് 53,990 രൂപയിൽനിന്ന് 30,740 രൂപയാണ് സെയിൽ വില. എൽജിയുടെ 7 കിലോ, 5 സ്റ്റാർ സ്മാർട്ട് ഇൻവെർട്ടർ മോഡൽ 27,490 രൂപയിൽനിന്ന് 18,490 രൂപയ്ക്കും ലഭ്യമാണ്.
സെയിൽ വിലകൾ സ്റ്റോക്ക്, ബാങ്ക് ഓഫർ, മറ്റ് നിബന്ധനകൾ എന്നിവയ്ക്ക് വിധേയമായിരിക്കും. അതിനാൽ വാങ്ങുന്നതിന് മുമ്പ് നിലവിലെ വിലയും ലഭ്യമായ ഓഫറുകളും പരിശോധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബാങ്ക് ഡിസ്‍കൌണ്ടും എക്സ്ചേഞ്ച് ആനുകൂല്യവും ലഭ്യമാണോയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അന്തിമ വില കണക്കാക്കുക.