ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ ലഭിക്കുക ഈ വിലയില്‍; ഓഫറുകള്‍ ഇങ്ങനെ

By Web TeamFirst Published Sep 10, 2022, 4:34 PM IST
Highlights

ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് അഞ്ച് ശതമാനം കിഴിവാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ മൾട്ടിപ്ല് വാഗ്ദാനം ചെയ്യുന്നത്.

മുംബൈ: കഴിഞ്ഞ സെപ്തംബര്‍ 7നാണ് ആപ്പിള്‍ പുതിയ ഐഫോണ്‍‌ 14 സീരിസ്  ഫോണുകള്‍ ഇറക്കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ പ്രീഓർഡറിന് റെഡിയായി നില്‍ക്കുകയാണ് ഐഫോൺ 14 സീരിസ്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടുന്ന ഐഫോൺ 14 സീരീസാണ് ഇപ്പോൾ ഇന്ത്യയിൽ പ്രീ-ഓർഡറിനായി ലഭിക്കുക. 

ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഹാൻഡ്‌സെറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. വിവിധ ഓൺലൈൻ സൈറ്റുകളിലും ആപ്പിളിന്റെ അംഗീകൃത സ്റ്റോറുകളിലും ഇവ വൈകാതെ ലഭ്യമാകും. വിവിധ ബാങ്ക് ഓഫറുകളും ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടുകളുമാണ് ഈ സീരിസിന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 

ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകൾ എന്നിവ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ ആഴ്ച പുറത്തിറക്കിയിരുന്നു. 79,900 രൂപ മുതലാണ് ഐഫോൺ 14 ന്റെ വില ആരംഭിക്കുന്നത്. ഐഫോൺ  14 പ്ലസിന്റെ വില ആരംഭിക്കുന്നത്  89,900 രൂപ മുതലാണ്. നീല, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, ചുവപ്പ് നിറങ്ങളിൽ ഫോണുകൾ  ലഭ്യമാണ്. ഐഫോൺ 14 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്  1,29,900 രൂപയിലാണ്. ഐഫോൺ 14 പ്രോ മാക്‌സ് ആരംഭിക്കുന്നത് 1,39,900 രൂപ മുതലാണ്. 

ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സ്‌പേസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ പ്രോ മോഡലുകൾ ലഭിക്കും.ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങാം.Croma.com-ൽ iPhone 14 മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുത്ത 50 ഉപഭോക്താക്കൾക്ക് സെപ്‌റ്റംബർ 16-ന് രാവിലെ 9:30-ന് മുമ്പ് 'ബ്രേക്ക്ഫാസ്റ്റ് ഹാംപർ' സഹിതം ഐഫോൺ ഡെലിവർ ചെയ്യുമെന്ന് ക്രോമ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആപ്പിൾ ആക്സസറികൾ, ആപ്പിൾകെയർ+, പ്രൊറ്റക്ട്+ എന്നിവയുടെ വിലയിൽ  15 ശതമാനം കിഴിവും കിട്ടും.

ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് അഞ്ച് ശതമാനം കിഴിവാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ മൾട്ടിപ്ല് വാഗ്ദാനം ചെയ്യുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളിലും എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ്ഇഎംഐയിലും ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ പറയുന്നു.

വ്ളോഗര്‍മാര്‍ക്ക് നെഞ്ചിടിപ്പ്, കടുത്ത നിലപാടുമായി സര്‍ക്കാര്‍, പണി പാളിയാൽ നഷ്ടം 50 ലക്ഷം രൂപ!

ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; 'സാറ്റലൈറ്റ് കണക്ഷന്‍' അടക്കം വന്‍ പ്രത്യേകതകള്‍
 

click me!