വെറും 20,150 രൂപയ്‌ക്ക് ഐഫോണ്‍ 15 വാങ്ങാം! തകര്‍പ്പന്‍ ഓഫര്‍

Published : Jul 13, 2024, 12:06 PM ISTUpdated : Jul 13, 2024, 12:10 PM IST
വെറും  20,150 രൂപയ്‌ക്ക് ഐഫോണ്‍ 15 വാങ്ങാം! തകര്‍പ്പന്‍ ഓഫര്‍

Synopsis

വില്‍പന ആരംഭിച്ചത് മുതല്‍ മുടക്കമില്ലാതെ ലഭ്യമാകുന്ന ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 15

ഐഫോണ്‍ പ്രേമികള്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്ഫോമായ ആമസോണ്‍. എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രകാരം 20,150 രൂപയ്ക്ക് ഐഫോണ്‍ 15 നല്‍കുമെന്നാണ് ആമസേണിന്‍റെ ഓഫര്‍. കനത്ത വില കൊടുത്ത് ഐഫോണ്‍ 15 എങ്ങനെ വാങ്ങും എന്ന തലവേദന ഇതോടെ ഒഴിവാക്കാം. ആപ്പിളിന്‍റെ പ്രീമിയം ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് ഐഫോണ്‍ 15. 

വില്‍പന ആരംഭിച്ചത് മുതല്‍ മുടക്കമില്ലാതെ ലഭ്യമാകുന്ന ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 15. കറുപ്പ് നിറത്തിലുള്ള ഐഫോണ്‍ 15ന്‍റെ 128 ജിബി മോഡലാണ് വെറും 20,150 രൂപയ്ക്ക് വാങ്ങാന്‍ ഇപ്പോള്‍ ആമസോണില്‍ അവസരമൊരുക്കിയിരിക്കുന്നത്. ഐഫോണ്‍ 15ന് (128 ജിബി ബ്ലാക്ക്) 79,900 രൂപയാണ് ആമസോണിലെ യഥാര്‍ഥ വില. 11 ശതമാനം ഡിസ്‌കൗണ്ട് വരുമ്പോള്‍ ഇതിന്‍റെ വില 70,999 ആയി കുറയും. ഇതിനൊപ്പം മികച്ച കണ്ടീഷനിലുള്ള പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌താല്‍ 44,925 രൂപ വരെ വീണ്ടും കുറയ്ക്കാം. ഇതോടെ വില 26,074 ആയി താഴും. ഇതില്‍ നിന്ന് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള 5,924 രൂപയുടെ പ്രത്യേക കിഴിവും കൂടി ചേരുമ്പോഴാണ് ഐഫോണ്‍ 15 (128 ജിബി ബ്ലാക്ക്) വെറും 20,150 രൂപയ്ക്ക് ആമസോണില്‍ ലഭിക്കുക. 

ഇത്തരത്തില്‍ ഐഫോണ്‍ സ്വന്തമാക്കുന്നതോടെ പുതിയ ഫീച്ചറുകളും മികച്ച ക്യാമറ അടക്കമുള്ള സൗകര്യങ്ങളും പ്രകടനത്തിലെ കൂടുതല്‍ മികവും ഏറ്റവും പുത്തന്‍ സാങ്കേതിക വിദ്യകളും ഐഫോണ്‍ പ്രേമികള്‍ക്ക് ആസ്വദിക്കാം. 48 മെഗാപിക്‌സലിന്‍റെ പ്രൈമറി ക്യാമറയാണ് ഐഫോണ്‍ 15നുള്ളത്. 6.1 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഫോണിന് ഉപയോഗിക്കവെ 9 മണിക്കൂറിലധികം ബാറ്ററി ലൈഫാണ് ആപ്പിള്‍ കമ്പനി അവകാശപ്പെടുന്നത്. യുഎസ്‌‌ബി സി-ടൈപ്പ് ചാര്‍ജറാണ് ഐഫോണ്‍ 15ന്‍റെ പുതിയ വേരിയന്‍റുകള്‍ക്ക് വരുന്നത്. 

Read more: വോയ്‌സ് നോട്ടുകൾ ഇനി വാട്‌സ്‌ആപ്പ് തന്നെ കേട്ടെഴുതി തരും; അമ്പമ്പോ തകര്‍പ്പന്‍ ഫീച്ചര്‍ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി