ഫോണ്‍ഡെലിവറി ഫ്ലിപ്പ്കാര്‍ട്ട് പുനരാരംഭിക്കുന്നു; വിതരണം ഏപ്രില്‍ 20 മുതല്‍

By Web TeamFirst Published Apr 19, 2020, 9:05 AM IST
Highlights

സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 അള്‍ട്രാ, ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി എ 51, ഗാലക്‌സി എ 71, ഗാലക്‌സി എ 70 എന്നിവ ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന മറ്റ് സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുന്നു. 

മുംബൈ: ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ചെയ്യും. ഇതിനായുള്ള ഓര്‍ഡറുകള്‍ കമ്പനി പുനരാരംഭിച്ചു. ഡെലിവറികള്‍ ഏപ്രില്‍ 20 തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ ആപ്പിള്‍, സാംസങ്, ഓപ്പോ, ഷവോമി, ഹോണര്‍, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്‌ഫോം തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്തിടെ ആരംഭിച്ച മോട്ടോ റേസര്‍ പ്രീഓര്‍ഡറിനായി ഒരുങ്ങുമ്പോള്‍ വരാനിരിക്കുന്ന റിയല്‍മെ നാര്‍സോ സീരീസ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 അള്‍ട്രാ, ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി എ 51, ഗാലക്‌സി എ 71, ഗാലക്‌സി എ 70 എന്നിവ ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന മറ്റ് സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുന്നു. ആപ്പിള്‍ ഉപകരണങ്ങളില്‍, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 8 എന്നിവ പോലുള്ള പഴയ ഐഫോണ്‍ മോഡലുകള്‍ മാത്രമേ വാങ്ങാന്‍ ലഭ്യമാകൂ. ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സും ലിസ്റ്റുചെയ്തിട്ടുണ്ട്, പക്ഷേ, വില്‍പ്പനയില്ലെന്നു മാത്രം. ആപ്പിളിന്റെ പുതിയ ഐഫോണ്‍ എസ്ഇ 2020 ഫ്‌ലിപ്പ്കാര്‍ട്ട് ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല.

കൊറോണ മൂലമുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടും ആമസോണ്‍, പേടിഎം ഉള്‍പ്പെടെയുള്ള ഇകൊമേഴ്‌സ് കമ്പനികള്‍ അവശ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് രാജ്യത്ത് വിതരണം ചെയ്തു വന്നിരുന്നത്. ഐസിഇഎ പോലുള്ള ചില മൊബൈല്‍ വ്യവസായ അസോസിയേഷനുകള്‍ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും അനിവാര്യമല്ലാത്ത ഇനങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. 

ഈ ആഴ്ച ആദ്യം സര്‍ക്കാര്‍ എടുത്ത അവശ്യേതര വസ്തുക്കളുടെ വില്‍പ്പന പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ മൊബൈല്‍ ഫോണുകളുടെ വിതരണം പുനഃസ്ഥാപിക്കുമെങ്കിലും എല്ലായിടത്തും ഇതിന്റെ വിതരണമുണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. റെഡ് സോണില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളിലെ വിതരണത്തിന് പരിമിതികളുണ്ട്. രാജ്യത്ത് ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കാനുള്ള തീരുമാനം ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ എടുത്തിരുന്നു. കോവിഡ് 19 പോസിറ്റീവ് കേസുകളുടെ പരമാവധി എണ്ണം ഉള്ള പ്രദേശത്തെ ചുവന്ന മേഖല സൂചിപ്പിക്കുന്നു. അതേസമയം, ആമസോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഓര്‍ഡറുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടില്ല.

click me!