സാംസങ് ഗാലക്‌സി എസ്25 5ജിയുടെ വില അതിന്‍റെ യഥാർഥ ലോഞ്ച് വിലയായ 82,999 രൂപയിൽ നിന്ന് 66,300 രൂപയായി ആമസോൺ കുറച്ചു. ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപയുടെ അധിക ബാങ്ക് കിഴിവ് ലഭിക്കും.

സാംസങ് അടുത്ത മാസം സാംസങ് എസ്26 സീരീസ് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിലെ തലമുറ സാംസങ് ഗാലക്‌സി എസ്25-ന് ആമസോണിൽ വൻ വിലക്കുറവ് ഇപ്പോള്‍ ലഭിക്കുന്നു. ഗാലക്‌സി എസ്25 ഇപ്പോൾ 67,000 രൂപയിൽ താഴെ വിലയിൽ ലഭിക്കും. ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിലക്കുറവുള്ള ഡീലാണ്. നാല് സ്റ്റൈലിഷ് കളർ വേരിയേഷനുകളിൽ ലഭ്യമായ സാംസങ് ഗാലക്‌സി എസ്25 ക്വാൽകോമിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായാണ് എത്തുന്നത്. ഇപ്പോൾ ഈ ഫോൺ വാങ്ങുന്നവർക്ക് ബാങ്ക്, കാർഡ് ഓഫറുകൾ ഉപയോഗിച്ച് ഫലപ്രദമായ വില കൂടുതൽ കുറയ്ക്കാൻ കഴിയും. ഈ ഡീൽ എങ്ങനെ നേടാമെന്ന് അറിയാം.

ആമസോണിലെ സാംസങ് ഗാലക്‌സി എസ്25-യുടെ കിഴിവ്

സാംസങ് ഗാലക്‌സി എസ്25 5ജിയുടെ വില അതിന്‍റെ യഥാർഥ ലോഞ്ച് വിലയായ 82,999 രൂപയിൽ നിന്ന് 66,300 രൂപയായി ആമസോൺ കുറച്ചു. ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപയുടെ അധിക ബാങ്ക് കിഴിവ് ലഭിക്കും. ഇത് വില വീണ്ടും 64,800 രൂപയായി കുറയ്ക്കുന്നു. കൂടാതെ ലളിതമായ ഇഎംഐ പ്ലാനുകളും ആമസോൺ വാഗ്‍ദാനം ചെയ്യുന്നു. ഈ ഇഎംഐകൾ 2,331 രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ, സൗജന്യ ഇഎംഐയ്ക്കുള്ള ഓപ്ഷനുകളും ഉണ്ട്. നിങ്ങളുടെ പഴയ ഗാഡ്‌ജെറ്റ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 42,000 രൂപയോളം വീണ്ടും ലാഭിക്കാം.

സാംസങ് ഗാലക്‌സി എസ്25 5ജി സ്പെസിഫിക്കേഷനുകൾ

120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 6.2 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് സാംസങ് ഗ്യാലക്‌സി എസ്25 5ജി-യുടെ സവിശേഷത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഈ ഡിവൈസിന്‍റെ ഹൃദയം. കൂടാതെ 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഈ സ്‍മാർട്ട്ഫോണിന് ലഭിക്കുന്നു. ഈ ഫോണിലെ ബാറ്ററിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ 4,000 എംഎഎച്ച് ബാറ്ററിയും 25 വാട്‌സ് വയർഡ് ചാർജറും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8-ലാണ് ഉപകരണം പ്രവർത്തിക്കുന്നത്. ക്യാമറ വിഭാഗത്തിൽ, ഈ ഉപകരണത്തിൽ 50 എംപി മെയിൻ ലെൻസും, 12 എംപി അൾട്രാവൈഡും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10 എംപി ടെലിഫോട്ടോ ലെൻസും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, മുൻവശത്ത് 12 എംപി ക്യാമറയും ഇത് വാഗ്ദാനം ചെയ്യുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്