Latest Videos

നിങ്ങളുടെ രണ്ട് പ്രധാന പ്രശ്നങ്ങളെ പരിഹരിക്കും ഈ ഹെഡ്ഫോണ്‍: പ്രത്യേകത ഇങ്ങനെ.!

By Web TeamFirst Published Oct 8, 2023, 8:36 AM IST
Highlights

കമ്പനി വായു മലിനീകരണവും ശബ്ദ മലിനീകരണവും പരിഹരിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് അധിക എയർ പ്യൂരിഫിക്കേഷൻ ടെക്‌നോടുകൂടിയ സോൺ ഹെഡ്‌ഫോണുകൾ കമ്പനി പുറത്തിറക്കിയത്.

ന്യൂയോര്‍ക്ക്:  നിരവധി  ഓഡിയോ ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാകും. എന്നാൽ എയർ പ്യൂരിഫിക്കേഷൻ  പ്രവർത്തനക്ഷമതയുള്ള ഹെഡ്‌ഫോണുകളെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ. ഇത്തരമൊരു ആശയവുമായി ഒരു ഹെഡ്ഫോൺ വിപണിയിലെത്തിയിട്ടുണ്ട്. ഡൈസൺ എന്ന കമ്പനിയാണ് ഇതിന് പിന്നിൽ. 59,900 രൂപ ചെലവഴിക്കേണ്ടിവരും ഈ ഹെഡ്ഫോൺ സ്വന്തമാക്കാൻ.

കമ്പനി വായു മലിനീകരണവും ശബ്ദ മലിനീകരണവും പരിഹരിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് അധിക എയർ പ്യൂരിഫിക്കേഷൻ ടെക്‌നോടുകൂടിയ സോൺ ഹെഡ്‌ഫോണുകൾ കമ്പനി പുറത്തിറക്കിയത്. ഈ ഉൽപ്പന്നം വികസിപ്പിക്കാൻ ഡൈസണിന് ആറ് വർഷം വേണ്ടിവന്നു.

നഗര പരിതസ്ഥിതികളിലെ ശബ്ദ മലിനീകരണത്തിന്റെയും വായു മലിനീകരണത്തിന്റെയും പ്രധാന ആശങ്കകൾ ഡൈസൺ ടീം തിരിച്ചറിഞ്ഞുവെന്നും ഒറ്റ ഉപകരണം ഉപയോഗിച്ച് രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള വഴി കണ്ടെത്താൻ തുടങ്ങിയതായും ഡൈസണിന്റെ വെയറബിൾ കാറ്റഗറി ഹെഡ് ജോ സ്റ്റാനിഫോർത്ത് മാധ്യമങ്ങളോട് പറഞ്ഞു.

"ശുദ്ധീകരണവും ഓഡിയോയും സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും തങ്ങൾ തിരിച്ചറിയുകയും വിശകലനം, ഡിസൈൻ, പ്രോട്ടോടൈപ്പ്, ടെസ്റ്റിംഗ് എന്നിവയിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. തിരികെ പോയി ഒരു ക്ലാസ്-ലീഡിംഗ് ഓഡിയോ ഉൽപ്പന്നം നിർമ്മിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും" അദ്ദേഹം പറഞ്ഞു.

ആറ് വർഷത്തിനുള്ളിൽ, കമ്പനി അതിന്റെ ആദ്യ ഓഡിയോ ഉൽപ്പന്നം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. ഹെഡ്‌ഫോണുകളുടെ 500 പ്രോട്ടോടൈപ്പുകൾ സൃഷ്ടിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഉൽപ്പന്നത്തിലുടനീളം ഘടനാപരമായ ശബ്ദം നിയന്ത്രിക്കുക എന്ന വലിയ ചുമതലയാണ് ഡൈസൺ അഭിമുഖീകരിച്ചതെന്ന് സ്റ്റാനിഫോർത്ത് പറഞ്ഞു. ഇത് ടീമിന് ഒരു പുതിയ വെല്ലുവിളിയായിരുന്നു.

"ഉൽപ്പന്നത്തിലുടനീളമുള്ള ഘടനാപരമായ ശബ്ദത്തെ നേരിടുക എന്നതായിരുന്നു വെല്ലുവിളികളിലൊന്ന്. ഈ സോണിൽ തങ്ങൾ കൈകാര്യം ചെയ്ത ചെറിയ ചെറിയ വെല്ലുവിളി, കംപ്രസ്സറുകളെ ചെറുതും കാര്യക്ഷമവുമായ വലുപ്പത്തിലേക്ക് ചുരുക്കുകയായിരുന്നു" എന്നും സ്റ്റാനിഫോർത്ത് പറഞ്ഞു.

നെറ്റ്ഫ്ലിക്സില്‍ സിനിമയും സീരിസും കാണുന്നവരാണോ; കരുതിയിരുന്നോ പണി വരുന്നുണ്ട്.!

ഗൂഗിള്‍ പിക്സല്‍ വാങ്ങാന്‍ പറ്റിയ ടൈം; വന്‍ ഓഫര്‍ വില്‍പ്പന

Asianet News Live

click me!