ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍; അറിയേണ്ട കാര്യങ്ങള്‍ ഇതാണ്.!

Published : Nov 06, 2022, 04:45 PM IST
ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍; അറിയേണ്ട കാര്യങ്ങള്‍ ഇതാണ്.!

Synopsis

ആമസോണില്‍ ഐഫോണ്‍ 13 വാങ്ങുമ്പോള്‍ ഏതാണ്ട് 17,201 രൂപ ലാഭിക്കാന്‍ സാധിക്കും. ഐഫോണ്‍ 13ന് ഇന്‍സ്റ്റന്‍റായി 3,901 രൂപ ഡിസ്ക്കൌണ്ട് ആമസോണ്‍ നല്‍കുന്നുണ്ട്.

ബെഗലൂരു: ഉത്സവസീസണ്‍ വില്‍പ്പനകള്‍ അവസാനിച്ചിട്ടും ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍. ഓണ്‍ലൈന്‍ വമ്പന്മാരായ  ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഐഫോണ്‍ 13, ഐഫോണ്‍ 11 ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ലഭിക്കുന്നത്.

നിലവിൽ, ഐഫോൺ 13 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. 128 ജിബി ബേസിക്ക് പതിപ്പിനാണ് ഈ വില. നേരത്തെ ഐഫോണ്‍ 14 പുറത്തിറങ്ങിയപ്പോള്‍ 10,000 രൂപ ഐഫോണ്‍ 13ന്‍റെ വിലയില്‍ ആപ്പിള്‍ കുറവ് വരുത്തിയിരുന്നു.

ആമസോണില്‍ ഐഫോണ്‍ 13 വാങ്ങുമ്പോള്‍ ഏതാണ്ട് 17,201 രൂപ ലാഭിക്കാന്‍ സാധിക്കും. ഐഫോണ്‍ 13ന് ഇന്‍സ്റ്റന്‍റായി 3,901 രൂപ ഡിസ്ക്കൌണ്ട് ആമസോണ്‍ നല്‍കുന്നുണ്ട്. ഒപ്പം 13,300 രൂപവരെ എക്സേഞ്ച് ഓഫര്‍ ആപ്പിളില്‍ ലഭിക്കും. ഇത് കൂടി ലഭ്യമാക്കിയാല്‍ 52,699 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. ഇതിനൊപ്പം 3,153 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും ഈ ഫോണിന്.

അതേ സമയം ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഐഫോണ്‍ 11 വാങ്ങാന്‍ നോക്കുകയാണെങ്കില്‍. 50 ശതമാനത്തിന് അടുത്ത് ഡിസ്ക്കൌണ്ട് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും. ഐഫോണ്‍ 11 64 ജിബി പതിപ്പിന് ഇപ്പോള്‍ വില 43,900 ആണ്. വിവിധ ഓഫറുകളും എക്സേഞ്ച് ഓഫറും ഉപയോഗിച്ചാല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഈ ഫോണ്‍ 23,490 ന് ലഭിക്കും. 

128 ജിബി ഐഫോണ്‍ 11 പതിപ്പിന് ഇപ്പോഴത്തെ വില 48,900 രൂപയാണ്. ഇത് ഡിസ്ക്കൌണ്ട് ഓഫര്‍ എല്ലാം അടക്കം 28,490 രൂപയ്ക്ക് ലഭിക്കും. ഇതേ സമയം ഫോണുകള്‍ മാറ്റി ഐഫോണിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഓഫറാണ് ഇതുവഴി ലഭിക്കുന്നത്.

ആപ്പിളിന് ഇന്ത്യയില്‍ ലോട്ടറി അടിച്ചപോലെ; ചൈനയെ കൈവിട്ടതിന്‍റെ ഭാഗ്യമോ.!

മിന്നല്‍ ചാര്‍ജിംഗ് ഇനിയുണ്ടാവുമോ? നിര്‍ണായക മാറ്റത്തിനൊരുങ്ങി ആപ്പിള്‍

PREV
click me!

Recommended Stories

OPPO F33 Pro റിവ്യൂ: വൈഡ് സെൽഫി, തകർപ്പൻ ക്വാളിറ്റി, ദിവസവും ഉപയോഗിക്കാൻ ഒരു ഫോൺ
വൺപ്ലസ് ഏയ്‌സ് 6 അൾട്ര: ലോഞ്ചിന് മുമ്പേ ശ്രദ്ധേയ വിവരങ്ങള്‍ പുറത്ത്