ഈ ഫ്‌ളോപ്പി ഡിസ്‌ക്കിന് വില 5 ലക്ഷത്തില്‍ കൂടുതല്‍! കാരണമിതാണ്

By Web TeamFirst Published Nov 30, 2019, 7:12 AM IST
Highlights

മാക്കിന്റോഷ് സിസ്റ്റം ടൂള്‍സ് പതിപ്പ് 6.0 ഫ്‌ലോപ്പി ഡിസ്‌ക് എന്ന ഈ ചെറു ഗാഡ്ജറ്റില്‍ കറുത്ത നിറമുള്ള ടിപ്പിലാണ് ജോബ്‌സ് ഒപ്പിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഐക്കണിക് മാക് ഒഎസ് സോഫ്‌റ്റ്വെയറിന്റെ ഒരു ഭാഗം എന്ന നിലയില്‍, ജോബ്‌സിന്റെ മനോഹരമായ സ്‌റ്റൈലിഷ് ലോവര്‍കേസ് സിഗ്‌നേച്ചറിലാണ് ഇതുള്ളത്. 

ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളും ക്ലൗഡ് സംഭരണവും ഡിജിറ്റല്‍ ലോകത്തെ സംഭവമാക്കിയ ഇക്കാലത്ത് എല്ലാ ഡാറ്റയും ഫ്‌ലോപ്പി ഡിസ്‌ക് എന്ന ചെറിയ ഉപകരണത്തില്‍ സംഭരിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അങ്ങനെയൊരു ഡിജിറ്റല്‍ കാലമുണ്ടായിരുന്നു. ഫ്‌ളോപ്പി ഡിസ്‌ക്കുകളുടെ കാലം. ഇന്നതിന് പ്രസക്തിയില്ലെങ്കിലും ഫ്‌ളോപ്പി ഡിസ്‌ക്കിനു ലക്ഷങ്ങളാണ് വില. വംശനാശം സംഭവിച്ച ഈ ഫ്‌ലോപ്പി ഡിസ്‌ക്കിന്റെ ഇപ്പോഴത്തെ അടിസ്ഥാന വില 5.3 ലക്ഷത്തില്‍ കൂടുതലാണ്. അതെന്തൊരു ഡിസ്‌ക്ക് എന്ന് അന്തം വിടണ്ട, സംഭവം ഇതാണ്.

അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട ഒരു ഫ്‌ളോപ്പിയാണിത്. യുഎസ് ആസ്ഥാനമായ ലേല സൈറ്റ് ആര്‍ആര്‍ ലേലത്തില്‍ ജോബ്‌സ് ഒപ്പിട്ട അപൂര്‍വ ഫ്‌ലോപ്പി ഡിസ്‌ക് ആയിരക്കണക്കിന് ഡോളറിന് ലേലം ചെയ്യാന്‍ വച്ചിരിക്കുന്നു. ഐക്കണ്‍ ബിസിനസുകാരന്‍ ഒപ്പിട്ട മാക്കിന്റോഷ് സിസ്റ്റം ടൂളുകള്‍ അടങ്ങിയ ഈ ഫ്‌ലോപ്പി ഡിസ്‌ക് ബ്ലാക്ക് പിക്ക് ടിപ്പിലുള്ള പിക്‌സാര്‍, നെക്സ്റ്റ് തുടങ്ങിയ കമ്പനികളുടെ പേരിലും അറിയപ്പെടുന്നു.

മാക്കിന്റോഷ് സിസ്റ്റം ടൂള്‍സ് പതിപ്പ് 6.0 ഫ്‌ലോപ്പി ഡിസ്‌ക് എന്ന ഈ ചെറു ഗാഡ്ജറ്റില്‍ കറുത്ത നിറമുള്ള ടിപ്പിലാണ് ജോബ്‌സ് ഒപ്പിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഐക്കണിക് മാക് ഒഎസ് സോഫ്‌റ്റ്വെയറിന്റെ ഒരു ഭാഗം എന്ന നിലയില്‍, ജോബ്‌സിന്റെ മനോഹരമായ സ്‌റ്റൈലിഷ് ലോവര്‍കേസ് സിഗ്‌നേച്ചറിലാണ് ഇതുള്ളത്. മ്യൂസിയം ഗുണനിലവാരമുള്ള കമ്പ്യൂട്ടിംഗ് ചരിത്രമാണിതെന്നാണ് ഫ്‌ളോപ്പി ഡിസ്‌ക്കിനെക്കുറിച്ചുള്ള പ്രീസര്‍ട്ടിഫൈഡ് വിവരണം.

ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഫ്‌ലോപ്പി ഡിസ്‌ക് 7,500 ഡോളറിലധികം (ഏകദേശം 5,36,000 രൂപ) നേടുമെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ അത് ഇതിനകം 8,000 ഡോളര്‍ (ഏകദേശം 5,72,000 രൂപ) നേടി കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഫ്‌ലോപ്പി ഡിസ്‌കിനുള്ള അടുത്ത ബിഡ് 8,800 ഡോളര്‍ (ഏകദേശം 6,29,000 രൂപ) ആയി കണക്കാക്കപ്പെടുന്നു.

click me!