ഷവോമിയുടെ പുതിയ ടിവി; കാത്തിരുന്ന പ്രത്യേകതകളും, അത്ഭുതപ്പെടുത്തുന്ന വിലയും

By Web TeamFirst Published Nov 29, 2019, 10:59 AM IST
Highlights

ഇതിന് മുന്‍പ് ഷവോമി എംഐ ടിവി 4X-65 ഇഞ്ച്, ഷവോമി എംഐ ടിവി 4X-50 ഇഞ്ച്, ഷവോമി എംഐ ടിവി 4X-43 ഇഞ്ച് എന്നീ ടിവികള്‍ ഷവോമി അവതരിപ്പിച്ചിരുന്നു. 

ദില്ലി: ഷവോമി തങ്ങളുടെ ടെലിവിഷന്‍ ശ്രേണിയില്‍ പുതിയ ഉത്പന്നം അവതരിപ്പിച്ചു. ഷവോമി എംഐ ടിവി 4X 2020 എന്ന 55 ഇഞ്ച് ടിവിയാണ് ഷവോമി അവതരിപ്പിച്ചത്. ഡിസംബര്‍ 2ന്  ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍, എംഐ സ്റ്റോര്‍ എന്നിവ വഴി ഈ ടിവി വില്‍പ്പനയ്ക്ക് എത്തും. ജനുവരി 3, 2020നുള്ളില്‍ ഈ ടിവി വാങ്ങുന്നവര്‍ക്ക് മാസം 1,800 രൂപ സബ്സ്ക്രിപ്ഷന്‍ തുക വരുന്ന എയര്‍ടെല്‍ ഡിടിഎച്ച് കണക്ഷന്‍ ലഭിക്കുന്ന സ്പെഷ്യല്‍ ഓഫറും ഉണ്ട്. ഈ ടിവിയുടെ വില 34,999 രൂപയാണ്. 

ഇതിന് മുന്‍പ് ഷവോമി എംഐ ടിവി 4X-65 ഇഞ്ച്, ഷവോമി എംഐ ടിവി 4X-50 ഇഞ്ച്, ഷവോമി എംഐ ടിവി 4X-43 ഇഞ്ച് എന്നീ ടിവികള്‍ ഷവോമി അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് എംഐ ടിവി 4X 55 ഇ‍ഞ്ച് ഇറക്കിയിരിക്കുന്നത്. ഇതില്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ സപ്പോര്‍ട്ട് ഷവോമി നല്‍കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ടിവി ഒഎസ് സപ്പോര്‍ട്ടോടെ എത്തുന്ന ടിവിയില്‍ യൂട്യൂബ്, ക്രോംകാസ്റ്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സപ്പോര്‍ട്ട് ലഭിക്കും. റിമോര്‍ട്ടില്‍ തന്നെ ബ്ലെന്‍ഡ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്‍റ് സപ്പോര്‍ട്ട് ഈ ടിവിയിലുണ്ട്.

55- ഇഞ്ച് സ്ക്രീനാണ് ടിവിയ്ക്ക്  എന്ന് ഇതിനകം പറഞ്ഞു കഴിഞ്ഞു. 4കെ 10-ബിറ്റ്  എച്ച്ഡിആര്‍ ആണ് ടിവിയുടെ ഡിസ്പ്ലേ.  ഇതിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍ 3840 x 2160 പിക്സലാണ്. 60 ഹെര്‍ട്സാണ് സ്ക്രീന്‍ റീഫ്രഷ് റെറ്റ്.  ആന്‍ഡ്രോയ്ഡ് 9 പൈ ആണ് ഒഎസ്, ഇതില്‍ ഷവോമിയുടെ പാച്ച്വാള്‍ 2.0 മോഡിഫിക്കേഷനുണ്ട്.

ക്വാഡ് കോര്‍ അമലോജിക് കോര്‍ടെക്സ് എ53 പ്രോസസ്സര്‍ ആണ് ഈ ടിവിയില്‍ ഉള്ളച്. ഈ ടിവിയുടെ ഗ്രാഫിക്ക് പ്രോസസ്സര്‍ യൂണിറ്റ് മാലി-450 എംപി 3ആണ്.  2ജിബിയാണ്  ഷവോമി എംഐ ടിവി 4X 2020യുടെ റാം ശേഷി. 8ജിബിയാണ് ഇഎംഎംസി സ്റ്റോറേജ്. 20W ആണ് ഫോണിന്‍റെ സ്പീക്കര്‍ ശേഷി. 
 

click me!