കിടു സെല്‍ഫിക്കായി ഈ 'ആപ്പുകള്‍' ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ! നിങ്ങളറിയാതെ ഫോണില്‍ നടക്കുന്നത് ഇതാണ്

By Web TeamFirst Published Sep 21, 2019, 5:25 PM IST
Highlights

ഒന്നര മില്യണ്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇവ ഉപയോഗിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഗവേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. വാന്‍ഡേര സെക്യൂരിറ്റി റസര്‍ച്ച് ടീമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവ ആളുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നതിനേക്കാള്‍ ശല്യമുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തല്‍. 

നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉപയോഗിച്ച സെല്‍ഫി ക്യാമറ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത് സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളിലാണ്. 

ഒന്നര മില്യണ്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇവ ഉപയോഗിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഗവേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. വാന്‍ഡേര സെക്യൂരിറ്റി റസര്‍ച്ച് ടീമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവ ആളുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നതിനേക്കാള്‍ ശല്യമുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തല്‍. 

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ ആപ്പ് ഡ്രോവറില്‍ ഒരു ഐക്കണ്‍ ഉണ്ടാവുന്നു. ഉപയോഗിക്കുന്നവര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും ഈ ഐക്കണ്‍ ഇവിടെ തന്നെ കിടക്കുകയും നിരവധി ഫുള്‍ സ്ക്രീന്‍ പരസ്യങ്ങള്‍ മൊബൈലില്‍ എത്തിക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. 

ഈ ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഷോര്‍ട്ട് കട്ടുകള്‍ നീക്കം ചെയ്യപ്പെടും. എന്നാലും ആപ്പ് രഹസ്യമായി ഫോണില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യും. ഏത് സമയത്തും ശബ്ദം അനുമതി കൂടാതെ റെക്കോര്‍ഡ് ചെയ്യാനും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഷോര്‍ട്ട്കട്ടുകള്‍ ഉണ്ടാക്കാനും ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നിന്നും സൂത്രത്തില്‍ ആപ്പ് അനുമതി കരസ്ഥമാക്കുന്നുണ്ടെന്നും സംഘം കണ്ടെത്തി. നേരത്തെ ആഡ്‌വെയര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു.


 

click me!