പുതിയ ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ വിപണിയിലേക്ക്; കിടിലന്‍ വില

By Web TeamFirst Published May 8, 2019, 1:26 PM IST
Highlights

പ്രധാനമായും പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ വിലകുറഞ്ഞ ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ ഫോണിലൂടെ ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

മുംബൈ: പുതിയ പിക്സല്‍ ഫോണുകള്‍ പുറത്തിറക്കി ഗൂഗിള്‍. പിക്സല്‍ 3എ, പിക്സല്‍ 3എ XL എന്നിവയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 39,999 രൂപ മുതലാണ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ്, ആപ്പിള്‍, സാംസങ്ങ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എത്തുന്ന ഫോണിന്‍റെ വില്‍പ്പന മെയ് 15 മുതലാണ്.

എല്ലാവര്‍ക്കും വേണ്ടി നിര്‍മ്മിക്കുന്നത് എന്ന് ആശയത്തിലാണ് ഈ ഫോണ്‍ നിര്‍മ്മിച്ചത് എന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഈ ഫോണുകള്‍ പുറത്തിറക്കി പ്രസ്താവിച്ചത്. മികച്ച ക്യാമറയും ബാറ്ററി ലൈഫും ഈ ഫോണുകള്‍ വാഗ്ദാനം ചെയ്യും എന്നാണ് ഗൂഗിള്‍ അവകാശവാദം. 

വലിയ വിലയുടെ പേരില്‍ ഇന്ത്യ പോലുള്ള വിപണികളില്‍ പിക്സല്‍ ഫോണുകള്‍ നേരിടുന്ന മാന്ദ്യത പുതിയ പിക്സല്‍ ഫോണുകള്‍ മറികടക്കും എന്നാണ് ഗൂഗിള്‍ പ്രതീക്ഷ. പ്രധാനമായും പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ വിലകുറഞ്ഞ ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ ഫോണിലൂടെ ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗൂഗിള്‍ പിക്സല്‍ 3, പിക്സല്‍ 3 XL എന്നീ ഫോണുകള്‍ ഇറക്കിയിരുന്നു. ഇവയ്ക്ക് യഥാക്രമം 71,000 രൂപയും, 92 രൂപയും ആയിരുന്നു വില. ഇത് ഇപ്പോള്‍ കുറഞ്ഞ് 57,000 രൂപ, 74,000 രൂപ എന്ന നിലയില്‍ എത്തിയിട്ടുണ്ട്.

പിക്സല്‍ 3 എയിലേക്ക് വന്നാല്‍ 5.6 ഇഞ്ചാണ് ഈ ഫോണിന്‍റെ ഡിസ്പ്ലേ വലിപ്പം. 4ജിബിയാണ് റാം ശേഷി. 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് ലഭിക്കും. 12.2 എംപി പിന്‍ ക്യാമറയും, 8 എംപി മുന്‍ ക്യാമറയും ഉണ്ട്. 3,000 എംഎഎച്ചാണ് ബാറ്ററി ശേഷി. 39,999 രൂപയാണ് വില.

അതേ സമയം പിക്സല്‍ 3എ XLലേക്ക് വന്നാല്‍ ഇതിന്‍റെ വില 44,999 രൂപയാണ്. 6 ഇഞ്ച് ആണ് ഡിസ്പ്ലേ ബാറ്ററി ശേഷി 3,700 എംഎഎച്ചാണ്.  പിക്സല്‍ 3എ, 3എ XL എന്നിവയില്‍ ഇ-സിം സംവിധാനം ലഭിക്കും. ജിയോയും, എയര്‍ടെല്ലും ഈ സംവിധാനം സപ്പോര്‍ട്ട് നല്‍കും. അടുത്ത ആന്‍ഡ്രോയ്ഡ് അപ്ഡേഷനായ ആന്‍ഡ്രോയ്ഡ് ക്യൂ ലഭിക്കാനും പര്യപ്തമാണ് ഈ ഫോണുകള്‍.
 

click me!