എഐ കരുത്തിൽ എച്ച്എംഡി വൈബ്2 5ജി ഫോണ്‍ ഇന്ത്യയില്‍; വില 9499 മുതൽ

Published : May 27, 2026, 12:31 PM IST
HMD Vibe2 5G

Synopsis

എച്ച്എംഡി ഇന്ത്യയിൽ പുതിയ എൻട്രി-ലെവൽ സ്മാർട്ട്‌ഫോണായ എച്ച്എംഡി വൈബ്2 5ജി അവതരിപ്പിച്ചു. 9,499 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഫോണിൽ 6000 എംഎഎച്ച് ബാറ്ററി, 50എംപി എഐ ക്യാമറ, 120 ഹെർട്‌സ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളുണ്ട്. 

ദില്ലി: എച്ച്എംഡി ഇന്ത്യയില്‍ അവരുടെ സ്‌മാര്‍ട്ട്‌ഫോണ്‍ നിര വര്‍ധിപ്പിച്ചു. എച്ച്എംഡി വൈബ്2 5ജി (HMD Vibe2 5G) എന്ന പേരില്‍ പുതിയൊരു എന്‍ട്രി-ലെവല്‍ ഫോണ്‍ ആണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 9,499 രൂപ വിലയില്‍ ആരംഭിക്കുന്ന എച്ച്എംഡി വൈബ്2 5ജിയുടെ വില്‍പന മെയ് 26-ാം തീയതി ആരംഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയാകും എച്ച്എംഡി വൈബ്2 5ജി ഫോണിന്‍റെ വില്‍പന. സര്‍വ്വം എഐ പിന്തുണ സഹിതമുള്ള എഐ ഫീച്ചറുകള്‍ സഹിതമാണ് എച്ച്എംഡി വൈബ്2 5ജി ഹാന്‍ഡ്‌സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.

എച്ച്എംഡി വൈബ്2 5ജി സവിശേഷതകള്‍ വിശദമായി

ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനത്തിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് എച്ച്എംഡി വൈബ്2 5ജി. പെര്‍ഫോമന്‍സ്, സ്റ്റൈല്‍, ഇന്‍റലിജന്‍റ് ഫീച്ചറുകള്‍ യോജിച്ചുള്ള ഫോണാണിത് എന്ന് കമ്പനി അവകാശപ്പെടുന്നു. 18 വാട്‌സ് ഇന്‍ബോക്‌സ് ചാര്‍ജര്‍ ഫോണിന് കമ്പനി നല്‍കുന്നു. 6,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും എച്ച്എംഡി വൈബ്2 5ജിയുടെ സവിശേഷതയാണ്. സ്ലീക്ക് പ്രീമിയം ഡിസൈനിലുള്ള സ്‌മാര്‍ട്ട്ഫോണാണ് എച്ച്എംഡി വൈബ്2 5ജി. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 50എംപി ഡുവല്‍ എഐ ക്യാമറ സിസ്റ്റം വ്യത്യസ്‌ത ലൈറ്റിംഗ് സാഹചര്യങ്ങളില്‍ മികച്ച ചിത്രങ്ങള്‍ ഉറപ്പിക്കും എന്നാണ് അവകാശവാദം. ലോ-ലൈറ്റ് സെല്‍ഫി ഫോട്ടോകള്‍ക്കും പോട്രൈറ്റുകള്‍ക്കും അനുയോജ്യമായ തരത്തില്‍ 8എംപി ഫ്രണ്ട് ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു.

എച്ച്എംഡി വൈബ്2 5ജി: സ്റ്റോറേജും വിലകളും

എച്ച്എംഡി വൈബ്2 5ജി ഫോണ്‍ 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ലഭ്യമാവുക. കോസ്‌മിക് ലാവന്‍ഡര്‍, നോര്‍ഡിക് ബ്ലൂ, പീച്ച് പിങ്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ വാങ്ങിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഐഫോണ്‍ ഫോള്‍ഡ്: ആപ്പിളിന്‍റെ സ്വപ്‌ന ഫോണ്‍ പ്രതിസന്ധിയിലോ?
വിലക്കുറവിൽ സാംസങ് ഗാലക്‌സി എസ്25 എഫ്‌ഇ; 14000 രൂപ വരെ ഇളവോടെ ആമസോണിൽ സൂപ്പർ ഡീൽ