ആരുമറിയാതെ ഭീമൻ ബാറ്ററിയുമായി ഒരു വില കുറഞ്ഞ സ്‍മാർട്ട് ഫോൺ എത്തി! ഹോണർ X7e വിപണിയിൽ

Published : Jun 04, 2026, 12:53 PM IST
Honor X7e

Synopsis

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ തങ്ങളുടെ പുതിയ ബജറ്റ് ഫോണായ ഹോണർ X7e ആഗോള വിപണിയിൽ അവതരിപ്പിച്ചു. 7,500mAh എന്ന ഭീമൻ ബാറ്ററിയും 256GB സ്റ്റോറേജുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 50 മെഗാപിക്സൽ പിൻ ക്യാമറയും 120Hz ഡിസ്‌പ്ലേയും ഫോണിന്റെ മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നു.

സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ തങ്ങളുടെ പുതിയ ബജറ്റ് ശ്രേണി സ്മാർട്ട്ഫോണായ ഹോണർ X7e ആഗോള വിപണിയിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ അവതരിപ്പിച്ചു. ഹോണറിന്റെ X7 സീരീസിലെ ഏറ്റവും പുതിയ അംഗമായ ഈ ഫോൺ നിലവിൽ മലേഷ്യയിൽ പ്രീ-ഓർഡറിനായി ലഭ്യമാണ്. വലിയ ബാറ്ററിയും മികച്ച സ്റ്റോറേജ് ശേഷിയും ആധുനിക സവിശേഷതകളും ഉൾക്കൊള്ളുന്ന ഈ ഫോൺ ബജറ്റ് വിഭാഗത്തിൽ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.

മലേഷ്യൻ വിപണിയിൽ ഹോണർ X7eയുടെ 6GB റാം, 256GB സ്റ്റോറേജ് പതിപ്പിന് MYR 1,199 എന്നതാണ് വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 29,000 രൂപയോളം വരും. മിഡ്‌നൈറ്റ് ബ്ലാക്ക്, സൺറൈസ് ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ഹോണറിന്റെ ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ മാജിക്ക് ഓഎസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഹോണർ X7e പ്രവർത്തിക്കുന്നത്. 6.61 ഇഞ്ച് വലിപ്പമുള്ള HD+ TFT LCD ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രെഷ് റേറ്റ്, 1,010 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 16.7 മില്യൺ നിറങ്ങൾ എന്നിവ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. കൂടാതെ അലുമിനോസിലിക്കേറ്റ് ഗ്ലാസ് സംരക്ഷണവും IP64 ഡസ്റ്റ്-സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിംഗും ഫോണിന് ലഭ്യമാണ്.

പ്രോസസറിന്റെ കാര്യത്തിൽ മീഡിയടെക് ഹെലിയോ G81 അൾട്ര ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഹോണർ X7eയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ARM മാലി-G52 MC2 GPUയുടെ പിന്തുണയും ലഭ്യമാണ്. 6GB റാമിനൊപ്പം 256GB ഇന്റേണൽ സ്റ്റോറേജും ഫോണിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്‍കാനറും ഉൾപ്പെടുത്തിയിരിക്കുന്നു.

ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ റെസല്യൂഷനുള്ള ഒറ്റ റിയർ ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. f/1.8 അപ്പർച്ചറുള്ള ഈ ക്യാമറയ്ക്ക് 10x ഡിജിറ്റൽ സൂം പിന്തുണയും ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോൾകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുൾ HD 1080p വീഡിയോ റെക്കോർഡിംഗിനും ഫോൺ പിന്തുണ നൽകുന്നു.

ഹോണർ X7eയുടെ ഏറ്റവും വലിയ പ്രത്യേകത 7,500mAh ശേഷിയുള്ള ബാറ്ററിയാണ്. 45W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിനുണ്ട്. 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, NFC, യുഎസ്‍ബി ടൈപ്പ് -സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിൽ ലഭ്യമാണ്. 207 ഗ്രാം ഭാരവും 8.29 മില്ലീമീറ്റർ കട്ടിയുമുള്ള ഈ സ്മാർട്ട്ഫോൺ ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

50 എംപി സെൽഫി ക്യാമറ, 50 മണിക്കൂർ ബാറ്ററി ലൈഫും ഡോൾബി അറ്റ്‌മോസ് സ്‍പീക്കറുകളും! ഇതാ മോട്ടറോളയുടെ പുതിയ ഫോൺ
മാരുതിയുടെ കുതിപ്പ്: പിന്നിലെ രഹസ്യമെന്ത്?