ഐഫോണ്‍ 11 വന്‍ വിലക്കുറവില്‍; ബ്ലോക്ക്ബസ്റ്റര്‍ ഡീലുമായി ആമസോണ്‍

Web Desk   | Asianet News
Published : Oct 12, 2020, 08:38 AM IST
ഐഫോണ്‍ 11 വന്‍ വിലക്കുറവില്‍; ബ്ലോക്ക്ബസ്റ്റര്‍ ഡീലുമായി ആമസോണ്‍

Synopsis

ഐഫോണ്‍ വില്‍ക്കുന്ന യഥാര്‍ത്ഥ വില എത്രയെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും 50,000 രൂപയില്‍ താഴെ വില എന്നത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. 

മുംബൈ: എല്ലാ ഉത്സവ വില്‍പ്പന സമയത്തും ആമസോണ്‍ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുമായി വരാറുണ്ട്. ഇത്തവണയും സ്ഥിതിഗതികളില്‍ തെല്ലും മാറ്റമില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വില്‍പ്പനയ്ക്കുള്ള ഇത്തവണത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ് 50,000 രൂപയില്‍ താഴെ വിലയില്‍ ഐഫോണ്‍ 11 വില്‍ക്കുന്നുവെന്നത്. 

ഐഫോണ്‍ വില്‍ക്കുന്ന യഥാര്‍ത്ഥ വില എത്രയെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും 50,000 രൂപയില്‍ താഴെ വില എന്നത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ആന്‍ഡ്രോയ്ഡില്‍ നിന്നും ഐഫോണിലേക്ക് സ്വിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണെന്ന് പറയാം. 

64 ജിബി പതിപ്പിനായിരിക്കും ഈ ഓഫര്‍ പ്രൈസ് എന്നാണ് സൂചന. ഇതിന് അനുസരിച്ച് കൂടിയ സ്റ്റോറേജ് പതിപ്പുകള്‍ക്കും വിലക്കുറവ് ഉണ്ടാകും എന്നാണ് സൂചന. ഐഫോണ്‍ 11ന് 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്.ഡി എല്‍സിഡി ഡിസ് പ്ലേയാണ് ഉള്ളത്.  എ13 ബയോണിക്ക് ചിപ്പാണ് ഇതിലുള്ളത്. 

എന്നാല്‍ ഈ ഓഫര്‍ സ്വന്തമാക്കണമെങ്കില്‍ ആമസോണ്‍ ഉപയോക്താവ് ചിലപ്പോള്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കേണ്ടിവരും. വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമാവും ഈ വിലയ്ക്കു ലഭിക്കുക. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമേ അവ ലഭിക്കൂ എന്നു സാരം.  മുമ്പത്തെ ബ്ലോക്ക്ബസ്റ്റര്‍ ഡീലില്‍ ആമസോണ്‍ ഇന്ത്യ പ്രൈം ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 16ന് തന്നെ ഓപ്പണാക്കാനാണ് സാധ്യത.

PREV
click me!

Recommended Stories

2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും
ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി