ചൈനീസ് ബ്രാൻഡായ വിവോ, T5 സീരീസിലെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ വിവോ T5x 5G ഇന്ത്യയിൽ അവതരിപ്പിച്ചു. സൈനിക-ഗ്രേഡ് ഡ്യൂറബിലിറ്റി, 7,200 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമൻസിറ്റി 7400 ടർബോ സോക് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ടി5 സീരീസിലെ ആദ്യ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. വിവോ ടി5എക്‌സ് 5ജി (Vivo T5x 5G) എന്നാണ് ഈ ഹാന്‍ഡ്‌സെറ്റിന്‍റെ പേര്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിളിറ്റി സഹിതം വരുന്ന ഈ മിഡ്‌-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണിന് ഐപി68, ഐപി69+ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 7,200 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമന്‍സിറ്റി 7400 ടര്‍ബോ സോക് എന്നിവയും വിവോ ടി5എക്‌സ് 5ജി ഫോണിന്‍റെ പ്രത്യേകതകളാണ്.

വിവോ ടി5എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍

മിഡ്-റേഞ്ച് ശ്രേണിയില്‍ വരുന്ന വിവോ ടി5എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണിന് 6.76-ഇഞ്ച് ഫുള്‍എച്ച്‌ഡി+ എല്‍സിഡി ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമാണ് വിവോ ടി5എക്‌സ് 5ജി ഫോണിന്‍റെ സ്‌ക്രീനിനുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 7400 ടര്‍ബോ സോക് ചിപ‌്‌സെറ്റിലുള്ള വിവോ ടി5എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ 8ജിബി വരെ റാമും 256ജിബി വരെ സ്റ്റോറേജും നല്‍കുന്നു. 44 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,200 എംഎഎച്ച് ബാറ്ററി, ഡുവല്‍ നാനോ സിം, ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ഒഎസ് 6, അപ്‌ഗ്രേഡഡ് ഐ കംഫോര്‍ട്ട് മോഡ്, 50-മെഗാപിക്‌സല്‍ സോണി ഐഎംഎസ്852 പ്രധാന ക്യാമറ, 2എംപി ബൊക്കേ ഷൂട്ടര്‍, 32എംപി സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. വിവോ ടി5എക്‌സ് 5ജിയില്‍ 5ജി, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ബൈഡോ, ഗ്ലോനാസ്, ഗലീലിയോ, വൈ-ഫൈ, യുഎസ്‌ബി ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റികള്‍.

വിവോ ടി5എക്‌സ് 5ജി: ഇന്ത്യയിലെ വില എത്ര? 

വിവോ ടി5എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ 6ജിബി + 128ജിബി റാം വേരിയന്‍റിന് 18,999 രൂപയും 8ജിബി + 128ജിബി വേരിയന്‍റിന് 20,999 രൂപയും 8ജിബി + 256ജിബി മോഡലിന് 22,999 രൂപയുമാണ് വില. ഫ്ലിപ്‌കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, മറ്റ് പാര്‍ട്‌ണര്‍ റീടെയ്‌ല്‍ സ്റ്റോറുകള്‍ എന്നിവ വഴി മാര്‍ച്ച് 24 മുതല്‍ വിവോ ടി5എക്‌സ് 5ജി വാങ്ങാം. സൈബര്‍ ഗ്രീന്‍, സ്റ്റാര്‍ സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാവുക.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming