iPhone 13 discount : ഏറ്റവും പുതിയ ഐഫോണിന് വന്‍ വിലക്കുറവ്; ഓഫര്‍ ഇങ്ങനെ

Web Desk   | Asianet News
Published : Mar 15, 2022, 04:53 PM IST
iPhone 13 discount : ഏറ്റവും പുതിയ ഐഫോണിന് വന്‍ വിലക്കുറവ്; ഓഫര്‍ ഇങ്ങനെ

Synopsis

iPhone 13 discount on Amazon : ഈ ഓഫര്‍ പരിമിത കാലത്തേക്ക് ലഭ്യമാണെന്നും ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഡീല്‍ നേടാനാകൂ എന്നും പറയപ്പെടുന്നു.

നിങ്ങളുടെ പഴയ ഐഫോണ്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഏറ്റവും പുതിയ തലമുറ ഐഫോണ്‍ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കാത്തിരിക്കുകയാണെങ്കില്‍, ഇത് അതിനുള്ള ഏറ്റവും നല്ല സമയമാണ്. ഐഫോണ്‍ 13 (iPhone 13) ഇന്ന് ആമസോണ്‍ (Amazon) ഇന്ത്യ വെബ്സൈറ്റില്‍ കൊതിപ്പിക്കുന്ന വിലയ്ക്ക് (iPhone 13 discount) ലഭ്യമാണ്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് ലഭ്യമാണെന്നും ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഡീല്‍ നേടാനാകൂ എന്നും പറയപ്പെടുന്നു.

128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഉള്‍പ്പെടെ ഐഫോണ്‍ 13-ന്റെ മൂന്ന് മോഡലുകള്‍ക്കും ഡിസ്‌ക്കൗണ്ട് ഓഫര്‍ ലഭ്യമാണ്. ഈ ഐഫോണ്‍ മോഡലുകള്‍ 21,600 രൂപ വന്‍ ഡിസ്‌ക്കൗണ്ട് ലഭ്യമാണ്. ഇടപാടിനെക്കുറിച്ച് വിശദമായി നോക്കാം.

ഐഫോണ്‍ 13 ഡിസ്‌കൗണ്ട് ഓഫര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസി ക്രെഡിറ്റ് കാര്‍ഡ്, കൊട്ടക് ബാങ്ക് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യ 6,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്ക് ഓഫര്‍ ഐഫോണ്‍ 13 അടിസ്ഥാന മോഡലിന്റെ വില 73,900 രൂപയില്‍ നിന്ന് 67,990 രൂപയായി കുറച്ചു.

അടിസ്ഥാന 128 ജിബി മോഡലിന് ഐഫോണ്‍ 13 നിലവില്‍ 79,900 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. 256 ജിബിയും 512 ജിബിയുമുള്ള സ്മാര്‍ട്ട്ഫോണിന്റെ മറ്റ് രണ്ട് പതിപ്പുകള്‍ക്ക് യഥാക്രമം 89,900 രൂപയും 1,09,900 രൂപയുമാണ് വില. ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ അനുസരിച്ചാണ് ഈ വിലകള്‍.

ഐഫോണ്‍ 13 എക്‌സ്‌ചേഞ്ച് ഓഫര്‍ വിശദാംശങ്ങള്‍

ഒരു അധിക ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതിന്, നിങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണ്‍ ഒരു പുതിയ ഐഫോണ്‍ 13-നായി കൈമാറ്റം ചെയ്യാം. ആമസോണ്‍ 15,600 രൂപ വരെ എക്സ്ചേഞ്ച് മൂല്യം വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ അവസാന എക്സ്ചേഞ്ച് വില നിങ്ങളുടെ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ പൊട്ടുകയോ ക്യാമറ മൊഡ്യൂളിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍, ആമസോണ്‍ നല്‍കുന്ന വിനിമയ മൂല്യം കുറവായിരിക്കും. പഴയ ഐഫോണോ മുന്‍നിര സാംസങ് മൊബൈലോ എക്സ്ചേഞ്ച് ചെയ്താല്‍ പരമാവധി 15600 രൂപ എക്സ്ചേഞ്ച് മൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്.

ആമസോണില്‍ നിങ്ങളുടെ പഴയ ഉപകരണം കൈമാറ്റം ചെയ്യുന്നതിന്, നിങ്ങള്‍ ബ്രാന്‍ഡിന്റെയും മോഡലിന്റെയും പേരും അതിനുശേഷം IMEI നമ്പറും ചേര്‍ക്കേണ്ടതുണ്ട്. വെബ്സൈറ്റ് തുടര്‍ന്ന് ഉപകരണത്തിന്റെ അവസ്ഥയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിക്കും, തുടര്‍ന്ന് ഡിസ്‌കൗണ്ടിന് ശേഷം ഇന്ത്യയിലെ അവസാന എക്സ്ചേഞ്ച് മൂല്യം കാണിക്കും.

ഐഫോണ്‍ 13 വില

ബാങ്കും എക്സ്ചേഞ്ച് ഓഫറും ചേര്‍ന്ന് ഐഫോണ്‍ 13-ന്റെ വില 21,600 രൂപ കുറയ്ക്കും. ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ പ്രയോഗിക്കുമ്പോള്‍, 128 ജിബി മോഡലിന്റെ വില 52,390 രൂപയായി കുറയും, 256 ജിബി, 512ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 60,390 രൂപയ്ക്കും 83,300 രൂപയ്ക്കും ലഭിക്കും. എല്ലാ അഞ്ച് കളര്‍ ഓപ്ഷനുകള്‍ക്കും ഓഫര്‍ ബാധകമാണ് റെഡ്, മിഡ്നൈറ്റ്, പിങ്ക്, ബ്ലൂ, സ്റ്റാര്‍ലൈറ്റ്. പുതുതായി ലോഞ്ച് ചെയ്ത ഗ്രീന്‍ കളര്‍ ഓപ്ഷന്‍ നിലവില്‍ രാജ്യത്ത് പ്രീ-ഓര്‍ഡറുകള്‍ക്ക് ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി