പുതിയ ഐഫോണ്‍ സ്വന്തമാക്കാം മികച്ച വിലക്കുറവില്‍; ഗംഭീര ഓഫര്‍ ഇങ്ങനെ.!

Published : Aug 27, 2023, 03:26 PM IST
പുതിയ ഐഫോണ്‍ സ്വന്തമാക്കാം മികച്ച വിലക്കുറവില്‍; ഗംഭീര ഓഫര്‍ ഇങ്ങനെ.!

Synopsis

ഐഫോൺ 15 ഉടനെ വിപണിയിലെത്തുമെന്നാണ് സൂചനകൾ. ആപ്പിൾ 2023ൽ തന്നെ ഐഫോണുകളുടെ പ്രൊമോഷണൽ വീഡിയോകൾ സൃഷ്ടിക്കാൻ തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 

വിലക്കുറവിൽ  ഐഫോൺ 14 പ്രോ സ്വന്തമാക്കാം. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവിൽ ഫോൺ ഇപ്പോൾ ലഭ്യമാകുക. ഉപഭോക്താക്കൾക്ക് 12,901 രൂപ വരെ കിഴിവ് ലഭിക്കും.  ഐഫോൺ 14 പ്രോയിലെ ഈ കിഴിവ് ഓഫർ ആമസോണിലും ഫ്ലിപ്കാർട്ടിലും ആക്സസ് ചെയ്യാവുന്നതാണ്.  ഐഫോൺ 14 പ്രോ സ്വന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണിത്. 

128 ജിബി സ്റ്റോറേജ് ഉള്ള ഫോൺ 1,29,900 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നിരുന്നാലും, 11 മാസം പിന്നിട്ടപ്പോൾ, അതിന്റെ വിലയിൽ ഗണ്യമായ കുറവുണ്ടായി. നിലവിൽ, ഐഫോൺ 14 പ്രോ ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ 1,19,999 രൂപ കിഴിവിൽ വാങ്ങാം. ആമസോണോ ഫ്ലിപ്കാർട്ടോ സന്ദർശിച്ച് 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 14 പ്രോ സെർച്ച് ചെയ്താല്‌‍ 1,19,999 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തതായി കാണാം.  

കൂടാതെ, നിങ്ങൾക്ക് ഒരു എച്ച്ഡിഎഫ്സിയുടെ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 3,000 രൂപയുടെ അധിക കിഴിവിനും അർഹത ലഭിക്കും. അതായത്  ഐഫോൺ 14 പ്രോയുടെ വില 1,16,999 രൂപയായി കുറയും. 128ജിബിയുള്ള ഐഫോൺ 13 പ്രോ പോലെയുള്ള ഫോൺ ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഇതൊരു അവസരമാണ്. ആമസോൺ വഴി ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 37000 രൂപ വരെ ലാഭിക്കാം. ഫ്ലിപ്കാർട്ടിലൂടെയാണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കിൽ ഇത് ഏകദേശം 50,000 രൂപയാകും. നിലവിലെ ഐഫോണ്‍ മോഡലുകളില്‍ പുതിയതാണ്  ഐഫോൺ 14 പ്രോ.

ഐഫോൺ 15 ഉടനെ വിപണിയിലെത്തുമെന്നാണ് സൂചനകൾ. ആപ്പിൾ 2023ൽ തന്നെ ഐഫോണുകളുടെ പ്രൊമോഷണൽ വീഡിയോകൾ സൃഷ്ടിക്കാൻ തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. മെക്സിക്കോ സിറ്റിയിലെ മുൻനിര സ്റ്റോറിൽ നിന്ന് കാമ്പെയിനായി ആപ്പിൾ  പ്രൊമോഷണൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയെന്നാണ് സൂചന. 

ഐഫോൺ 13, ഐഫോൺ 14 എന്നിവയ്‌ക്കായി മുമ്പ് ഗൈഡഡ് ടൂറുകൾ നടത്തിയ അതേ നടന്റെ സാന്നിധ്യമാണ് ഈ കാമ്പെയ്‌നിലെ പ്രത്യേകത. ഐഫോൺ 15 പ്രോ മാക്‌സിന് പുതിയ പെരിസ്‌കോപ്പ് ലെൻസ് ഉണ്ടാകുമെന്ന അഭ്യൂഹമുണ്ട്. 

അതിവേഗ ഡാറ്റ ട്രാന്‍സ്ഫര്‍ ? ;വരാന്‍ പോകുന്ന ഐഫോൺ 15 ന്റെ അപ്ഡേറ്റ് ഇങ്ങനെ

പുതിയ ഐഫോണ്‍‌ 15 മോഡലുകള്‍ എത്തുന്നത് ഈ നിറങ്ങളില്‍

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ എയറിന്‍റെ കഷ്‍ടകാലത്തിന് അറുതിയില്ല; ആദ്യം വിൽപ്പന ഇടിഞ്ഞു, ഇപ്പോൾ റീസെയിൽ വാല്യുവും തകർന്നു
പഴയ സ്‌മാർട്ട്ഫോൺ കളയേണ്ട, ബുദ്ധിപൂര്‍വം ആറ് കാര്യങ്ങൾക്ക് ഉപയോ​ഗിക്കാം