Asianet News MalayalamAsianet News Malayalam

അതിവേഗ ഡാറ്റ ട്രാന്‍സ്ഫര്‍ ? ;വരാന്‍ പോകുന്ന ഐഫോൺ 15 ന്റെ അപ്ഡേറ്റ് ഇങ്ങനെ

വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫറിനായി യുഎസ്ബി4 ജെൻ 2 പ്രോട്ടോക്കോൾ ഫീച്ചർ ചെയ്യുന്ന യുഎസ്ബി - സി കേബിളുമായി ഐഫോൺ 15 പ്രോ വരുമെന്ന് എക്സിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നു.

Wild rumour suggests iPhone 15 Pro may come with 150W charging cable vvk
Author
First Published Aug 26, 2023, 5:42 PM IST

ഫോൺ 15 നുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ഫോണിനെ കുറിച്ചുള്ള കിംവദന്തികളാണ് വീണ്ടും ശക്തമാകുന്നത്. വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫറിനായി യുഎസ്ബി4 ജെൻ 2 പ്രോട്ടോക്കോൾ ഫീച്ചർ ചെയ്യുന്ന യുഎസ്ബി - സി കേബിളുമായി ഐഫോൺ 15 പ്രോ വരുമെന്ന് എക്സിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നു. ഈ കേബിൾ 150W വരെ പവർ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഐഫോൺ 15 ന് 150W വരെ ചാർജിംഗ് സപ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം.

ഐഫോൺ 15 പ്രോയ്‌ക്കായി മാത്രമാണ് ആപ്പിൾ ഈ പ്രത്യേക തണ്ടർബോൾട്ട് കേബിൾ പരീക്ഷിച്ചതെന്നും ബ്രെയ്‌ഡ് കേബിൾ ബോക്‌സിൽ ഉൾപ്പെടുത്തുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. 70സെന്റിമീറ്റർ നീളം, യുഎസ്ബി4 ജെൻ 2 പ്രോട്ടോക്കോൾ, 60Hz-ൽ 4K-നുള്ള പിന്തുണ, 150W പവർ എന്നിവയാണ് ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഐഫോണുകൾ അവയുടെ നേരിട്ടുള്ള എതിരാളികളേക്കാൾ പിന്നിലാണ്. ബാക്ക് ക്യാമറയിലായാലും സെൽഫി ക്യാമറയിലായാലും ഉയർന്ന ഫ്രെയിം റേറ്റിൽ 4K വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്ന ചുരുക്കം ചില സ്‌മാർട്ട് ഫോണുകളിൽ ഒന്നാണ് ഇവ.

ഐഫോൺ 14 സീരീസിന്റെ പ്രോ മോഡലുകൾക്ക് സമാനമായി സ്റ്റാൻഡേർഡ് പതിപ്പുകളിൽ 48 മെഗാപിക്സൽ ബാക്ക് ക്യാമറകൾ ഉണ്ടെന്ന സൂചന നേരത്തെയുണ്ടായിരുന്നു. മുൻ ഐഫോൺ മോഡലുകളിൽ കണ്ടെത്തിയ 12-മെഗാപിക്സൽ സെൻസറുകളെ അപേക്ഷിച്ച് ഈ മാറ്റം ഗണ്യമായ പുരോഗതിയാണ് അടയാളപ്പെടുത്തുന്നത്. ഇത് സ്റ്റാൻഡേർഡ് മോഡൽ 3,877mAh ബാറ്ററി വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു.ഐഫോൺ 14 ൽ കാണുന്ന 3,279mAh യൂണിറ്റിനേക്കാൾ വലിയ അപ്‌ഗ്രേഡായിരിക്കും ഇത്.

പുതിയ എ17 ചിപ്പ് ഐഫോൺ 15 പ്രോ മോഡലുകൾക്കായി റിസർവ് ചെയ്തിരിക്കുന്നതിനാൽ കഴിഞ്ഞ വർഷത്തെ മുൻനിര എ16 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ആപ്പിൾ ഐഫോൺ 15 തയ്യാറാക്കുന്നത്. ഐഫോൺ 13, ഐഫോൺ 14 എന്നിവയ്ക്ക് സമാനമായി 6.1 ഇഞ്ച് സ്‌ക്രീൻ ഐഫോൺ 15-ന് പാക്ക് ചെയ്യാനാകും.

ഐഫോൺ 15 അവതരിപ്പിക്കാന്‍ പ്രധാന തയ്യാറെടുപ്പ് തുടങ്ങി ആപ്പിള്‍

വരിയൊന്നും അറിയണ്ട, ഒന്ന് മൂളിയാല്‍ മതി; പട്ട് ഏതാണെന്ന് യൂട്യൂബ് പറഞ്ഞു തരും.!

Asianet News Live

Follow Us:
Download App:
  • android
  • ios