ആപ്പിളിന്‍റെ സർപ്രൈസ് ഇവന്‍റ്: ഐഫോൺ 18 അണിയറയിലോ?

Published : Aug 27, 2026, 08:17 AM IST
The iPhone 18 series is coming Not only its price but also its features are amazing

Synopsis

ആപ്പിൾ 'സർപ്രൈസ് ആൻഡ് ഷൈൻ' എന്ന പേരിൽ സെപ്റ്റംബർ 9ന് പുതിയ ഹാർഡ്‌വെയർ ലോഞ്ച് ഇവന്റ് പ്രഖ്യാപിച്ചു. ഈ പരിപാടിയിൽ ഐഫോൺ 18 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഴ്ചകളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആപ്പിൾ പുതിയ ഹാർഡ്‌വെയർ ലോഞ്ച് ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു. ‘സർപ്രൈസ് ആൻഡ് ഷൈൻ’ എന്ന ടാഗ്‌ലൈനോടെ നടക്കുന്ന പ്രത്യേക പരിപാടി സെപ്റ്റംബർ 9ന് നടക്കും. പതിവുപോലെ കുപ്പർട്ടിനോയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്‍സ് തിയേറ്ററിലാകും പരിപാടി. ഇന്ത്യൻ സമയം സെപ്റ്റംബർ 9ന് രാത്രി 10.30നാണ് ഇവന്റ് ആരംഭിക്കുക. ആപ്പിൾ പുതിയ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഉൾപ്പെടെയുള്ള പുതിയ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 18 സീരീസ് എത്തുമോ?

ആപ്പിളിന്റെ വാർഷിക ഐഫോൺ പുതുക്കലാണ് ഇത്തവണയും പ്രധാന ആകർഷണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി കൂടുതൽ പുതിയ ഉൽപ്പന്നങ്ങളും കമ്പനി അവതരിപ്പിച്ചേക്കും. പുതിയ ഐഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച് സീരീസ് 12 ഉൾപ്പെടെയുള്ള ഉപകരണങ്ങളും സെപ്റ്റംബർ ഇവന്റിൽ അരങ്ങേറാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആപ്പിൾ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഇത്തവണത്തെ ഇവന്റിന് മറ്റൊരു പ്രത്യേകത

കോവിഡ് മഹാമാരിക്ക് ശേഷം ആപ്പിളിന്റെ ഭൂരിഭാഗം ഹാർഡ്‌വെയർ ലോഞ്ച് പരിപാടികളും മുൻകൂട്ടി റെക്കോർഡ് ചെയ്ത അവതരണങ്ങളായാണ് നടന്നത്. ആപ്പിൾ പാർക്കിൽ നേരിട്ടെത്തിയ അതിഥികൾക്കുപോലും റെക്കോർഡ് ചെയ്ത അവതരണമാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇതിന് മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ പൂർണമായും നേരിട്ടുള്ള അവതരണത്തിലേക്ക് മടങ്ങിയെത്തിയേക്കും. കമ്പനി അധികൃതർ ഉൽപ്പന്നങ്ങൾ തത്സമയം അവതരിപ്പിക്കുന്ന രീതിയിലേക്ക് ഇവന്റ് മാറിയേക്കുമെന്നാണ് സൂചന.

വീട്ടിലിരുന്നും പരിപാടി കാണാം

ആപ്പിൾ ഇവന്റിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കും തത്സമയം പരിപാടി കാണാനുള്ള സൗകര്യമുണ്ടാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും പരിപാടി തത്സമയം കാണാനാകും. ആപ്പിൾ, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ലഭ്യമായ ആപ്പിൾ ടിവി ആപ്പ് വഴിയും ഇവന്റ് ലൈവ് സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷ.

ആപ്പിളിൽ നിർണായക നേതൃത്വമാറ്റം

ഇത്തവണത്തെ ലോഞ്ച് ഇവന്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിർണായക മാറ്റം സംഭവിക്കുന്ന സമയത്താണ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത്. നിലവിലെ സിഇഒ ടിം കുക്ക് ഈ വർഷം അവസാനം സ്ഥാനമൊഴിയുമെന്ന് ആപ്പിൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർനസാണ് പുതിയ സിഇഒയായി ചുമതലയേൽക്കുന്നത്.

സെപ്റ്റംബർ 1 മുതൽ പുതിയ സിഇഒ

2026 സെപ്റ്റംബർ 1 മുതൽ ജോൺ ടെർനസ് ആപ്പിളിന്റെ സിഇഒ ചുമതല ഏറ്റെടുക്കും. അതേസമയം ടിം കുക്ക് കമ്പനിയിൽ തുടരും. ഡയറക്ടർ ബോർഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനായാകും പുതിയ ചുമതല. ആഗോള നയരൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടെ കമ്പനിയെ പ്രതിനിധീകരിക്കുന്നതിൽ ടിം കുക്ക് സജീവമായി തുടരുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഫിലിപ്‍സിന്‍റെ 5ജി വിസ്‍മയം; എസ്7221 ഉടൻ ഇന്ത്യയിൽ
ഫൈൻഡ് X10: ഒപ്പോയുടെ അടുത്ത ഡിസ്‌പ്ലേ വിപ്ലവം?