ആപ്പിളിന്‍റെ അള്‍ട്രാ-തിന്‍ ഐഫോണ്‍ എയറിന് എട്ടിന്‍റെ പണി; മോട്ടോറോള എഡ്‍ജ് 70 ഉടന്‍ പുറത്തിറങ്ങും

Published : Oct 11, 2025, 10:32 AM IST
Motorola Edge 70

Synopsis

മോട്ടോറോള അടുത്ത മാസം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ മോട്ടോ എഡ്‍ജ് 70 പുറത്തിറക്കും. മോട്ടോറോള എഡ്‌ജ് 70യുടെ ഫീച്ചറുകളുടെ പ്രതീക്ഷിക്കുന്ന വിലയും വിശദമായി അറിയാം. 

പ്രമുഖ സ്‍മാർട്ട്‌ഫോൺ കമ്പനികളിലൊന്നായ മോട്ടോറോള അടുത്ത മാസം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ എഡ്‍ജ് 70 പുറത്തിറക്കും. ഐഫോൺ എയർ പോലുള്ള ഈ അൾട്രാ-തിൻ ഫോൺ മോട്ടോറോളയുടെ ഏറ്റവും മെലിഞ്ഞ ഹാൻഡ്‌സെറ്റായിരിക്കാം ഇത് എന്നാണ് റിപ്പോർട്ടുകൾ. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഇതിൽ ഉണ്ടായിരിക്കും. ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച മോട്ടോറോള എഡ്‍ജ് 60-ന്‍റെ പിന്‍ഗാമിയായിരിക്കും മോട്ടോ എഡ്‌ജ് 70.

മോട്ടോറോള എഡ്‍ജ് 70

നവംബർ 5ന് തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ മോട്ടോറോള എഡ്‌ജ് 70 പുറത്തിറക്കുമെന്ന് പോളണ്ടിലെ മോട്ടോറോളയുടെ വെബ്‌സൈറ്റിലെ ഒരു ടീസർ പറയുന്നു. വരാനിരിക്കുന്ന മോട്ടോറോള എഡ്‌ജ് 70 68 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4,800 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് നൽകുന്നതെന്ന് കമ്പനി പറയുന്നു. മ്യൂസിക് കേൾക്കാനും കോൾ വിളിക്കാനും വീഡിയോകൾ കാണാനും സ്‌മാർട്ട്‌ഫോൺ 50 മണിക്കൂർ വരെ ചാർജ് വാഗ്‌ദാനം ചെയ്യുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്. ഈ ഫോണിന് അൾട്രാ സ്ലിം ബിൽഡ് ഉള്ളതായി കമ്പനി പറയുന്നു. ആറ് എംഎം കട്ടിയുള്ള കമ്പനിയുടെ ഏറ്റവും മെലിഞ്ഞ ഹാൻഡ്‌സെറ്റായിരിക്കാം ഇത്.

മോട്ടോറോള എഡ്‍ജ് 70 വില സൂചന

ഈ സ്‌മാർട്ട്‌ഫോണിന്‍റെ പിൻ ക്യാമറ യൂണിറ്റിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ ഉണ്ടായിരിക്കാാൻ സാധ്യതയുണ്ട്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉണ്ടായിരിക്കാം. പാന്‍റോൺ ബ്രോൺസ് ഗ്രീൻ, പാന്‍റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്‍റോൺ ലില്ലി പാഡ് എന്നീ നിറങ്ങളിൽ മോട്ടോറോള എഡ്‍ജ് 70 ലഭ്യമാകുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 12 ജിബി + 512 ജിബി വേരിയന്‍റിന് 709 യൂറോ (ഏകദേശം 73,100 രൂപ) മുതൽ 802 യൂറോ (ഏകദേശം 82,700 രൂപ) വരെ വില പ്രതീക്ഷിക്കുന്നു.

മോട്ടോറോള എഡ്‌ജ് 70 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും 12 ജിബി റാമും ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. 68 വാട്‌‌സ് വയർഡ് ചാർജിംഗ് പിന്തുണയ്‌ക്ക് പുറമേ, 15വാട്‌സ് ചാർജിംഗ് വേഗതയും അനുയോജ്യമായ ചാർജറുകൾക്കൊപ്പം മാഗ്നറ്റിക് അലൈൻമെന്‍റും ഉള്ള Qi2 വയർലെസ് ചാർജിംഗും ഈ സ്‌മാർട്ട്‌ഫോണിന് പിന്തുണയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി