ആപ്പിള്‍ ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍; ഐഒഎസ് 15.4 ലേക്ക് അപ്ഡേറ്റ് ചെയ്ത് ഗുലുമാലിലായി

Web Desk   | Asianet News
Published : Mar 20, 2022, 11:16 PM IST
ആപ്പിള്‍ ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍; ഐഒഎസ് 15.4 ലേക്ക് അപ്ഡേറ്റ് ചെയ്ത് ഗുലുമാലിലായി

Synopsis

ഏറ്റവും പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ചില ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ദില്ലി: ഐഫോണ്‍ (iphone) ഐഒഎസ് 15.4-ലേക്ക് അപ്ഡേറ്റ് (update) ചെയ്തിട്ടുണ്ടെങ്കില്‍, ബാറ്ററി ചോര്‍ച്ച (battery drain issue) പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം. മാസ്‌ക് ഫേസ് ഐഡി ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെ ടണ്‍ കണക്കിന് ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഐഒഎസ് 15.4 പുറത്തിറക്കിയത്. എങ്കിലും, ഏറ്റവും പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ചില ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാറ്ററി ചോര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ഐഒഎസ് 15 അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഉപയോക്താക്കള്‍ സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാക്സിം ഷിഷ്‌കോ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ്, ഐഒഎസ് 15.4 അപ്ഡേറ്റിന് ശേഷം തന്റെ ഫോണിന്റെ ബാറ്ററി ലൈഫ് ശരിക്കും മോശമായെന്ന് പോസ്റ്റ് ചെയ്തു. 10 മിനിറ്റിനുള്ളില്‍ തന്റെ ഫോണിന്റെ ബാറ്ററി ശതമാനം 5 ശതമാനം കുറഞ്ഞുവെന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

''ഐഒഎസ് 15.4 എന്റെ ഐ ഫോണ്‍ 13 പ്രോ മാക്‌സിലെ ബാറ്ററിയെ നശിപ്പിക്കുന്നു. എനിക്ക് ചാര്‍ജ് ചെയ്യാതെ ദിവസങ്ങളോളം പോകാമായിരുന്നു, പക്ഷേ ഉച്ചയോടെ ഇത് പകുതി കപ്പാസിറ്റിയായി കുറഞ്ഞു, ''ഓഡെഡ് ഷോപ്പന്‍ എന്ന ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചു.

ജോയി കാസ്റ്റിലോ എന്ന പേരുള്ള മറ്റൊരു ഉപയോക്താവ് തന്റെ ഐഫോണിന്റെ ബാറ്ററിയില്‍ അസാധാരണമായ ഒരു പ്രശ്‌നം നേരിട്ടുവെന്ന് എഴുതി. ''അപ്ഡേറ്റ് ചെയ്തതു മുതല്‍, എന്റെ ബാറ്ററി ശതമാനം കുറഞ്ഞു. എന്റെ ഫോണ്‍ ചാര്‍ജിംഗ് 95% അല്ലെങ്കില്‍ 97% ആയി നിലനില്‍ക്കും, തുടര്‍ന്ന് ഞാന്‍ അണ്‍പ്ലഗ് ചെയ്യുമ്പോള്‍ അത് 100% കാണിക്കും, 5 മിനിറ്റിന് ശേഷം ബാറ്ററി പെട്ടെന്ന് കുറയാന്‍ തുടങ്ങി,'' അദ്ദേഹം കുറിച്ചു. ചില ഉപയോക്താക്കള്‍ അവരുടെ ബാറ്ററി ശതമാനം ഒരു പ്രത്യേക നിലയില്‍ കുടുങ്ങിയെന്നും ഫോണ്‍ ഒന്നിലധികം തവണ റീസ്റ്റാര്‍ട്ട് ചെയ്തിട്ടും ശരിയായ ശതമാനം കാണിച്ചില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കള്‍ നേരിടുന്ന ബാറ്ററി ചോര്‍ച്ച പ്രശ്‌നത്തോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഐഒഎസ് 15.4 ഈ ആഴ്ച പുറത്തിറക്കി. ഇനിപ്പറയുന്ന ഐഫോണുകള്‍ ഐഒഎസ് 15.4 ലേക്ക് അപ്ഡേറ്റ് ചെയ്യാം:-

ഐഫോണ്‍ 13
ഐഫോണ്‍ 13 മിനി
ഐഫോണ്‍ 13 പ്രോ
ഐഫോണ്‍ 13 പ്രോ മാക്‌സ്
ഐഫോണ്‍ 12
ഐഫോണ്‍ 12 മിനി
ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 11
ഐഫോണ്‍ 11 പ്രോ
ഐഫോണ്‍ 11 പ്രോ മാക്‌സ്
ഐഫോണ്‍ എക്‌സ് എസ്
ഐഫോണ്‍ എക്‌സ് എസ് മാക്‌സ്
ഐഫോണ്‍ എക്‌സ് ആര്‍
ഐഫോണ്‍ എക്‌സ്
ഐഫോണ്‍ 8
ഐഫോണ്‍ 8 പ്ലസ്
ഐഫോണ്‍ 7
ഐഫോണ്‍ 7 പ്ലസ്
ഐഫോണ്‍ 6 എസ്
ഐഫോണ്‍ 6 എസ് പ്ലസ്
ഐഫോണ്‍ എസ് ഇ (ഫസ്റ്റ് ജനറേഷൻ)
ഐഫോണ്‍ എസ് ഇ (സെക്കന്റ് ജനറേഷൻ)
ഐപോഡ് ടച്ച് (സെവൻത് ജനറേഷൻ)

ഫോണ്‍ ഐഒഎസ് 15.4-ലേക്ക് എങ്ങനെ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം

സെറ്റിങ്‌സ് ആപ്പിലേക്ക് പോകുക
ജനറല്‍ ടാപ്പുചെയ്യുക
സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ തിരഞ്ഞെടുക്കുക
ഐഒഎസ് 15.4-ല്‍ ടാപ്പ് ചെയ്യുക

PREV
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി