
ഗ്വാങ്‌ഡോങ്: വമ്പന്‍ ബാറ്ററികളുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ മത്സരിക്കുകയാണ് കമ്പനികള്‍. ചൈനീസ് ബ്രാന്‍ഡായ ഐക്യു അവരുടെ വരാനിരിക്കുന്ന ഐക്യു 15 സീരീസിലും (iQOO 15 Series), ഐക്യു നിയോ 11 സീരീസിലും (iQOO Neo 11 Series) 7,000 എംഎഎച്ചിന്‍റെ ബാറ്ററി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളിലാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2കെ റെസലൂഷനിലുള്ള ഡിസ്‌പ്ലെ ഈ ഫോണുകള്‍ക്ക് വരുമെന്നും ടിപ്സ്റ്റര്‍മാര്‍ പറയുന്നു.
ഐക്യു 15, ഐക്യു നിയോ 11 എന്നീ രണ്ട് സ്മാര്‍ട്ട്ഫോണ്‍ സീരീസുകളുടെ പണിപ്പുരയിലാണ് ഐക്യു കമ്പനി എന്നാണ് സൂചന. ഈ രണ്ട് സീരീസ് ഫോണുകളുടെ വിവരങ്ങളും ഇതിനകം ലീക്കായി. 2025-ന്‍റെ അവസാനത്തോടെ ഐക്യു 15, ഐക്യു നിയോ 11 എന്നീ സീരീസുകള്‍ വിപണിയിലെത്തും എന്ന് ടിപ്സ്റ്ററായ സ്മാര്‍ട്ട് പുകാചു വൈബോയില്‍ കുറിച്ചു. ഐക്യു 15 സീരീസില്‍ വാനില ഐക്യു 15, ഐക്യു 15 പ്രോ മോഡലുകള്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. അതേസമയം ഐക്യു നിയോ 11 സീരീസില്‍ ബേസ് ഐക്യു നിയോ 11 ഫോണും ഐക്യു നിയോ 11 പ്രോയും പ്രതീക്ഷിക്കാം. ഐക്യു 15 സീരീസിന് 2കെ റെസലൂഷനിലുള്ള ഡിസ്‌പ്ലെ ഉണ്ടാവുമെന്നും ടിപ്സ്റ്റര്‍ പുറത്തുവിട്ട വിവരങ്ങളിലുണ്ട്. സ്ക്രീനില്‍ അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്‍റ് സ്കാനറും, എആര്‍ (ആന്‍റി-ഫിഫ്ലക്റ്റീവ്) കോട്ടിംഗും വരുമെന്നും വിവരമുണ്ട്.
ഐക്യു നിയോ 11 സീരീസിലും സമാനമായ 2കെ റെസലൂഷനിലുള്ള ഡിസ്പ്ലെയും അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സറും പ്രതീക്ഷിക്കാം. ഇതിന്‍റെ മുന്‍ഗാമിയായ നിയോ 10 സീരീസ് ഫോണിന് 1.5കെ ഡിസ്പ്ലെയായിരുന്നു ഉണ്ടായിരുന്നത്.
ഐക്യു 15 സീരീസ് 7,000 എംഎഎച്ചിന്‍റെ ബാറ്ററിയോടെയാവും വരിക. ഐക്യു 13 സീരീസില്‍ ഇന്ത്യയില്‍ 6,000 എംഎഎച്ച് ബാറ്ററിയും ചൈനീസ് വേരിയന്‍റില്‍ 6,150 എംഎഎച്ച് ബാറ്ററിയുമുണ്ടായിരുന്ന സ്ഥാനത്താണിത്. ഐക്യു നിയോ 11 സീരീസിനും 7000 എംഎഎച്ച് ബാറ്ററിയുണ്ടായേക്കും. ഐക്യു നിയോ 10 സീരീസില്‍ 6,100 എംഎഎച്ച് ബാറ്ററിയും 120 വാട്സ് ചാര്‍ജറും ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ അപ്‌ഗ്രേഡ്.
Read more: ഇതെന്താ പവര്‍ബാങ്കോ! 7320 എംഎഎച്ച് ബാറ്ററി കരുത്തുള്ള സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ വിവോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം