ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണ്‍ ഫെബ്രു.25-ന്; ഐക്യുഒഒ 3 യുടെ വിവരങ്ങള്‍ ഇങ്ങനെ

By Web TeamFirst Published Feb 17, 2020, 6:59 AM IST
Highlights

ഫോണ്‍ ലക്ഷ്യം വയ്ക്കുന്നത് വിപണിയിലെ 40,000 രൂപ വിഭാഗത്തിലാണ് എന്നാണ് സൂചന. വണ്‍പ്ലസ്, സാംസങ് എന്നിവയുടെ എതിരാളിയായി ഐക്യുഒഒ 3 നിലനില്‍ക്കുമെന്ന് ഫോണിന്‍റെ സവിശേഷതകള്‍ സൂചിപ്പിക്കുന്നു.

മുംബൈ: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഐക്യുഒഒ ഫെബ്രുവരി 25 ന് ഇന്ത്യയില്‍ അവരുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഐക്യുഒഒ 3 പുറത്തിറക്കും. ഫോണ്‍ മുംബൈയിലാണ് പുറത്തിറക്കുക. ഏതാനും ആഴ്ച മുമ്പ് വിപണിയില്‍ പ്രവേശിച്ചതുമുതല്‍, ഐക്യുഒഒ അതിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന തിരക്കിലായിരുന്നു. 5 ജി ബേസ്ബാന്‍ഡുകളെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ഫോണ്‍ കൂടിയാണിത് എന്നതുള്‍പ്പെടെ ഫോണിനെക്കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ കമ്പനി തന്നെ വെളിപ്പെടുത്തി. ഫെബ്രുവരി 25 ന് ലോഞ്ച് ചെയ്ത ശേഷം ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട്, ഐക്യുഒഒ ഡോട്ട് കോം വഴി വാങ്ങാന്‍ ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ പ്രകടനവും ഭാവിയില്‍ തയ്യാറായ 5 ജി കഴിവുകളും സംയോജിപ്പിച്ച് ഐക്യുഒഒ 3 കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു. മികച്ച ഇന്‍ക്ലാസ് പ്രകടനം, മെച്ചപ്പെടുത്തിയ ക്യാമറ, ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, സമാനതകളില്ലാത്ത ഗെയിമിംഗ് അനുഭവം എന്നിവയും സ്മാര്‍ട്ട്‌ഫോണിനുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഫോണ്‍ ലക്ഷ്യം വയ്ക്കുന്നത് വിപണിയിലെ 40,000 രൂപ വിഭാഗത്തിലാണ് എന്നാണ് സൂചന. വണ്‍പ്ലസ്, സാംസങ് എന്നിവയുടെ എതിരാളിയായി ഐക്യുഒഒ 3 നിലനില്‍ക്കുമെന്ന് ഫോണിന്‍റെ സവിശേഷതകള്‍ സൂചിപ്പിക്കുന്നു.

 യുവാക്കളായ സാങ്കേതിക വിദഗ്ദ്ധരായ ഉപയോക്താക്കള്‍ക്ക് സവിശേഷമായ അനുഭവം നല്‍കുന്നതിനാണ് ഐക്യുഒഒ സൃഷ്ടിക്കുക എന്നാണ് ഐക്യുഒഒ ഇന്ത്യ മേധാവി ഗഗന്‍ അറോറ പറയുന്നത്. ഫ്ലിപ്പ്കാര്‍ട്ടാണ് ഈ ഫോണിന്‍റെ ഇന്ത്യയിലെ വിതരണക്കാര്‍.

ഫോണിന്റെ ഡിസ്‌പ്ലേയുടെ മുകളില്‍ വലത് കോണിലുള്ള സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ ഉപയോഗിച്ചിരിക്കുന്നു. സ്‌ക്രീനിന്‍റെ താഴത്തെ ഭാഗത്ത് ഒരു റൗണ്ട് ഫിംഗര്‍പ്രിന്‍റ് ഐക്കണും ഉണ്ട്. കൂടാതെ, ഐക്യുഒഒ മുന്നിലെ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫീച്ചര്‍ ചെയ്യുന്നു.

click me!