ഇനി ക്യുആർ കോഡിലേക്ക് ഒന്നു നോക്കിയാൽ മതി, പണമടയ്ക്കാം, തത്സമയ ക്രിക്കറ്റ് കമന്ററി കേൾക്കാം; പുതിയ എഐ ഗ്ലാസുകളുമായി ജിയോ

Published : Oct 12, 2026, 01:01 PM IST
Jio introduces new AI glasses

Synopsis

ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ൽ ജിയോ പുതിയ എഐ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിച്ചു. ക്യുആർ കോഡ് നോക്കി യുപിഐ പണമടയ്ക്കാനും, തത്സമയ ഭാഷാ വിവർത്തനം നടത്താനും ഇതിലൂടെ സാധിക്കും. കൂടാതെ ക്രിക്കറ്റ് കമന്ററി കേൾക്കാനും മീറ്റിങ്ങുകളിൽ കുറിപ്പുകൾ തയ്യാറാക്കാനും ഈ എഐ ഉപകരണങ്ങൾ സഹായിക്കും.

കൊച്ചി: സ്മാർട്ട് ഗ്ലാസുകളിലൂടെ യുപിഐ പണമിടപാടുകൾ നടത്താനും തത്സമയ ക്രിക്കറ്റ് കമന്ററി കേൾക്കാനും വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സംഭാഷണങ്ങൾ തർജമ ചെയ്യാനും കഴിയുന്ന എഐ അധിഷ്ഠിത വെയറബിൾ ഉപകരണങ്ങൾ അവതരിപ്പിച്ച് ജിയോ. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ലാണ് ജിയോയുടെ പുതിയ എഐ ഗ്ലാസുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത എഐ ഉപകരണങ്ങൾ അവതരിപ്പിച്ചത്. ക്യാമറ ഗ്ലാസുകൾ, ഓഡിയോ ഗ്ലാസുകൾ, ഇയർഫോണുകൾ എന്നിവ ഉൾപ്പെടുന്ന ഉപകരണങ്ങളിലൂടെ ദൈനംദിന ജീവിതത്തിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ ലളിതമാക്കുകയാണ് ജിയോയുടെ ലക്ഷ്യം. ശബ്ദനിർദേശങ്ങളിലൂടെ പ്രവർത്തിക്കുന്ന എഐ അസിസ്റ്റന്റ്, ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യം, തത്സമയ ഭാഷാ വിവർത്തനം, മീറ്റിങ്ങുകളിലെ പ്രധാന വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനം, ക്രിക്കറ്റ് കമന്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ക്യുആർ കോഡിലേക്ക് നോക്കിയാൽ പണമടയ്ക്കാം.

ജിയോ എഐ ഗ്ലാസുകളിലെ ശ്രദ്ധേയമായ സവിശേഷതയാണ് 'സ്കാൻ ആൻഡ് പേ'. ഇതിനായി ഉപയോക്താവ് ഫോണെടുക്കുകയോ പേയ്മെന്റ് ആപ്പ് തുറക്കുകയോ ചെയ്യേണ്ടതില്ല. ഗ്ലാസിലെ ക്യാമറ ഉപയോഗിച്ച് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം ശബ്ദനിർദേശം നൽകുന്നതിലൂടെ പണമിടപാട് ആരംഭിക്കാം. ആവശ്യമായ സ്ഥിരീകരണം നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. യുപിഐ സർക്കിൾ (UPI Circle) സംവിധാനത്തിലൂടെ ഒരു ഇടപാടിൽ പരമാവധി 5,000 രൂപ വരെ പണമടയ്ക്കാനാകും. പ്രതിമാസ ഇടപാട് പരിധി 15,000 രൂപയാണ്. ഈ പരിധികൾ ജിയോ നിശ്ചയിക്കുന്നതല്ലെന്നും യുപിഐ സർക്കിളിന്റെ ചട്ടങ്ങൾക്കനുസൃതമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഫോൺ അൺലോക്ക് ചെയ്യുക, പേയ്മെന്റ് ആപ്പ് തുറക്കുക, ക്യുആർ കോഡ് സ്കാൻ ചെയ്യുക തുടങ്ങിയ പതിവ് നടപടികൾ ഒഴിവാക്കി പണമിടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ ഭാഷകളിൽ തത്സമയ വിവർത്തനം

വ്യത്യസ്ത ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന തത്സമയ വിവർത്തന സംവിധാനവും എഐ ഗ്ലാസുകളിലുണ്ട്. ഒരാൾ സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ മറുവശത്തുള്ളയാളുടെ ഭാഷയിലേക്ക് സംഭാഷണം തർജമ ചെയ്ത് ആശയവിനിമയം എളുപ്പമാക്കാൻ എഐ സാങ്കേതികവിദ്യ സഹായിക്കും. ഇന്ത്യൻ ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഈ സംവിധാനം, ഭാഷാ വ്യത്യാസങ്ങൾ മൂലമുള്ള ആശയവിനിമയ തടസ്സങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. മീറ്റിങ്ങുകളിൽ കുറിപ്പുകൾ, യാത്രയ്ക്കിടയിലും ക്രിക്കറ്റ് കമന്ററി മീറ്റിങ്ങുകളിലും ചർച്ചകളിലും പ്രധാനപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താൻ സഹായിക്കുന്ന എഐ നോട്ട്-ടേക്കിങ് സംവിധാനവും പുതിയ ഉപകരണങ്ങളിലുണ്ട്. യാത്രയിലായിരിക്കുമ്പോഴും മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോഴും ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ കമന്ററി അറിയാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദനിർദേശങ്ങളിലൂടെ എഐ സേവനങ്ങൾ ഉപയോഗിക്കാനാകുന്നതിലൂടെ ഫോണിന്റെ സ്ക്രീനിൽ നിരന്തരം നോക്കേണ്ട സാഹചര്യം കുറയ്ക്കാനാകുമെന്നാണ് ജിയോയുടെ വിലയിരുത്തൽ.

സ്ക്രീനുകൾക്കപ്പുറത്തേക്ക് എഐ

ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വിവരങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, ദൈനംദിന ജോലികൾ ലളിതമാക്കുക എന്നിവയാണ് പുതിയ എഐ വെയറബിൾ ഉപകരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിയോ വ്യക്തമാക്കി. സ്മാർട്ട് ഗ്ലാസുകൾ പുതിയ ആശയമല്ലെങ്കിലും യുപിഐ പണമിടപാടുകൾ, ഇന്ത്യൻ ഭാഷാ പിന്തുണ, തത്സമയ വിവർത്തനം, എഐ കുറിപ്പുകൾ, ക്രിക്കറ്റ് കമന്ററി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തുന്നതിലൂടെ ഈ സാങ്കേതികവിദ്യയെ സാധാരണ ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങളുമായി കൂടുതൽ അടുപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടഭാഷയിൽ ശബ്ദത്തിലൂടെ ഡിജിറ്റൽ സേവനങ്ങളുമായി ഇടപഴകാൻ കഴിയുന്ന ഭാവിയിലേക്കുള്ള ചുവടുവയ്പായാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ലെ ജിയോയുടെ ഈ അവതരണം വിലയിരുത്തപ്പെടുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഐഫോൺ 16, ഐഫോൺ 17ഇ മോഡലുകൾക്ക് വൻ വിലക്കുറവ്; ഓഫറുകൾ അറിയാം
ഐഫോണുകൾക്ക് വമ്പൻ ഓഫർ; ഈ വിലക്കുറവ് നിങ്ങളെ അമ്പരപ്പിക്കും